ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി- പാരമ്പര്യ വൈദ്യനെ വീട്ടിലെത്തി ചീത്തവിളിച്ചതിന് കേസ്.

തളിപ്പറമ്പ്: ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി, പാരമ്പര്യ വൈദ്യന്റെ വീട്ടിലെത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

തൃച്ചംബരത്തെ ശ്രീരംഗം വീട്ടില്‍ ഇ.കെ.സുമംഗലയാണ്(66)ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ 9 ന് രാത്രി 7.30 നായിരുന്നു സംഭവം.

സുമംഗലയുടെ പാരമ്പര്യ വൈദ്യനായ ഭര്‍ത്താവ് പി.വി.മാധവന്‍ നായര്‍ ചികില്‍സ നടത്തിയ കുട്ടിയുടെ മുത്തച്ഛനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെയാണ് കേസ്.