വരൂ മാനവിക ഇന്ത്യക്കായി–പ്രഭാഷണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍

വരൂ മാനവിക ഇന്ത്യക്കായി 1000 സാംസ്‌കാരിക സദസിന്റെ ഭാഗമായി തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ നടത്തിയ പരിപാടി പു.ക.സ തളിപ്പറമ്പ് മേഖലാ പ്രസിഡന്റ് എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഇ.എ.വി.നമ്പൂതിരി അധ്യക്ഷത വഹിച്ചു.

കെ.ശശി മാസ്റ്റര്‍, പി.പി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.വി.പത്മനാഭന്‍ എഴുതിയ കാലനടനം എന്ന പുസ്തകം ലൈബ്രറിയിലേക്കായി പ്രവര്‍ത്തക സമിതി അംഗം ഒ.വി.വിജയന് കൈമാറി.

ലൈബ്രറി സെക്രട്ടറി രമേശന്‍ ചാലില്‍ സ്വാഗതവും കെ.വി.ബൈജു നന്ദിയും പറഞ്ഞു.