തളിപ്പറമ്പ് പട്ടുവം റോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവം റോഡില്‍ ലൂര്‍ദ്ദ് ആശുപത്രിയുടെ പാര്‍ക്കിങ്ങിന് സമീപത്തായി ജപ്പാന്‍ കുടിവെള്ളം പൈപ്പ് പൊട്ടി കുടിവെള്ളം റോഡില്‍ ഒഴുകുന്നു.

ജലം ഒഴുകി ഹൈവേ റോഡിലെത്തി ചിലയിടങ്ങളില്‍ ചെളിക്കുളമായിട്ടുണ്ട്. ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ഒഴുകി പാഴായി കൊണ്ടിരിക്കുന്നത്.

വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് മൂലം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ട്.

വെള്ളം ഒലിച്ചിറങ്ങി ദേശീയ പാത വരെ എത്തി. കാല്‍നടയാത്രക്കാരുടെ മേല്‍ വാഹനങ്ങളില്‍ ചളി തെറിക്കുന്നതും ദുരിതമാവുകയാണ്.

എത്രയും പെട്ടന്ന് പൊട്ടിയ പൈപ്പ് ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓരോ ദിവസവും ഓരോയിടങ്ങളിലെന്ന പോലെ വിവിധ ഇടങ്ങളിലായി പൈപ്പ് പൊട്ടുന്നതും കുടിവെള്ളം പാഴാകുന്നതും തുടര്‍ക്കഥയാകുകയാണ്.

പട്ടുവം, പുളിപ്പറമ്പ്, തളിപ്പറമ്പ് ഭാഗങ്ങളില്‍ പൊട്ടിയാല്‍ തന്നെ ഉടനെയൊന്നും അത് ശരിയാക്കാതെ ആ ഭാഗങ്ങളില്‍ മണിക്കൂറുകളോ ദിവസങ്ങളോ എന്നില്ലാതെ കുടിവെള്ളം ഒഴുകി പ്രദേശങ്ങളിലെ

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പൈപ്പ് പൊട്ടിയാല്‍ ഉടന്‍ തന്നെ അത് ശരിയാക്കുവാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നാണ് ജനങ്ങളും, യാത്രക്കാരും ആവശ്യപ്പെടുന്നത്.