മുഖ്യമന്ത്രിയേയും കോടിയേരിയേയും അപകീര്‍ത്തിപ്പെടുത്തി-യൂത്ത്ലീഗ് നേതാവിനെതിരെ കേസ്.
പയ്യന്നൂര്‍: മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം.
യൂത്ത് ലീഗ് നേതാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് ജോ. സെക്രട്ടറി വടക്കുമ്പാട്ടെ പി.കെ.ഫസീലിനെതിരെയാണ് കേസ്.
ഡിവൈഎഫ്ഐ രാമന്തളി മേഖല കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്.
കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും കോടിയേരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി.
ഇതിനു മുമ്പും ഇത്തരത്തില്‍ നാട്ടില്‍ കലാപം ഉണ്ടാക്കുന്നതിനായി ഇയാള്‍ പ്രചരണങ്ങള്‍ നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.