മീങ്കുളം ക്ഷേത്രഭൂമിയിലും തട്ടുമ്മല്‍ നരമ്പില്‍ ഭഗവതി ക്ഷേത്രഭൂമിയിലും തീപിടുത്തം.

പെരിങ്ങോം: രണ്ടിടങ്ങളിലെ ക്ഷേത്രഭൂമികളില്‍ തീപിടുത്തം. 11 ഏക്കര്‍ സ്ഥലം കത്തിനശിച്ചു.

പെരിങ്ങോം തട്ടുമ്മല്‍ നരമ്പില്‍ ഭഗവതീ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 10 ഏക്കറയോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെ ഉണങ്ങിയ പുല്ലിനും മറ്റുമാണ് തീ പിടിച്ചത്.

അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്തു നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് തീയണച്ചു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പി.വി.ബിനോയ്, പി.രാഗേഷ്, പി.വി.ഷൈജു, എ.രാമകൃഷ്ണന്‍
ഹോംഗാര്‍ഡുമാരായ കെ.ദിനേശന്‍, എ.ഗോപി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഉല്‍സവം നടന്നുകൊണ്ടിരിക്കുന്ന മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്ര ഭൂമിയില്‍ ഏകദേശം ഒരു ഏക്കറയോളം സ്ഥലത്ത് ഉണങ്ങിയ പുല്ലിനും മറ്റും തീ പിടിച്ചത് പരിഭ്രാന്തി പരത്തി.

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എ.അനൂപിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്തും നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് തീയണച്ചു.

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എം.ജയേഷ് കുമാര്‍, ഹോംഗാര്‍ഡുമാരായ ഷാജി ജോസഫ്, പി.സി.മാത്യു, സോണിയ ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.