വീട്ടുമുററത്തേക്ക് വെടിമരുന്ന് എറിഞ്ഞു- 10 പേര്‍ക്കെതിരെ പോലീസ് കേസ്.
തളിപ്പറമ്പ്: വീട്ടുമുറ്റത്തേക്ക് വെടിമരുന്നിന് തീകൊളുത്തി എറിയുകയും വീട്ടുകാരെ ചീത്തവിളിക്കുകയും മോട്ടോര്‍സൈക്കിളിന് കേട് വരുത്തുകയും ചെയ്ത സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസ്.
പട്ടുവം പടിഞ്ഞാറേച്ചാലിലെ അമല്‍രാജന്‍(26), വിപിന്‍ദാസ്(23), ശ്രീഷ്ണവ്ദാസ്(24), ജിജിന്‍ വിശ്വനാഥന്‍(24), ഉദയ്കൃഷ്ണന്‍(26), ജിതുല്‍ മുകുന്ദന്‍(26), സുനില്‍കുമാര്‍(40) എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 3 പേര്‍ക്കെതിരെയുമാണ് കേസ്.
പട്ടുവം പടിഞ്ഞാറേച്ചാലിലെ എസ്.ജി.ഹൗസില്‍ ടി.ഗോപിയുടെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഏപ്രില്‍ 14 ന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗോപിയുടെ വീട്ടിലേക്ക് പ്രതികള്‍ വെടിമരുന്നിന് തീകൊളുത്തി എറിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുകയും ഗോപിയുടെ മകന്റെ കെ.എല്‍-59-8 7408 നമ്പര്‍ ബുള്ളറ്റ് ബൈക്കിന് കേടുപാടുകള്‍ വരുത്തി 18,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.