സംസാരിക്കരുത്, സഹപ്രവര്‍ത്തകരോട്-ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനത്തിന് കേസ്.

തളിപ്പറമ്പ്: സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതില്‍ മോശം ബന്ധം ആരോപിച്ച് പീഡനം, ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഢന നിയമപ്രകാരം കേസ്.

പട്ടുവം കാവുങ്കലിലെ വി.ഷിജുവിനെതിരെയാണ്(40) തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഭാര്യ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ കടമ്പേരി വീട്ടില്‍ വി.വി.ശ്രീരഞ്ജിനിയുടെ പരാതിയിലാണ് കേസ്.

2021 ജൂലായ് 20 ന് വിവാഹിതരായ ഇരുവരും കാവുങ്കലിലെ ഭര്‍തൃവീട്ടില്‍ താമസിച്ചുവരവെ മദ്യപിച്ചുവന്നും

സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതില്‍ മോശം ബന്ധം ആരോപിച്ചും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.