തല്‍ക്കാലം നിവര്‍ത്തിവെച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ബി.എസ്.എന്‍.എല്‍ അപകട പില്ലര്‍ താല്‍ക്കാലികമായി നിവര്‍ത്തുവെച്ചു.

ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പില്ലര്‍ നിവര്‍ത്തിവെച്ച് വീഴാതിരിക്കാന്‍ കല്ലുകള്‍ കൊണ്ട് താങ്ങ് കൊടുത്തിരിക്കുന്നത്.

ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ബി.എസ്.എന്‍.എല്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് വാര്‍ഡ് കൊണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ് പറഞ്ഞു.