അനധികൃത ചെങ്കല്‍ ഖനനം-തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-
തളിപ്പറമ്പ്: അനധികൃതചെങ്കല്‍ഖനനത്തിനെതിരെ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവിലെ നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധ മാര്‍ച്ച്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടന്നത്.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
വിവിധ കക്ഷി നേതാക്കളായ പി.ബാലകൃഷ്ണന്, രവീന്ദ്രന്, മനോജ് ശാസ്താംപടവില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് പ്രദേശത്ത് നടന്നുവരുന്ന ചെങ്കല്‍ഖനനത്തിനെതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി പ്രതിഷേധത്തിലാണ്.
ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ചിരുന്നു.
