കണ്ണൂര്‍ റൂറല്‍ ജില്ലയിലെ വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.
തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സേനാംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടി കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തളിപ്പറമ്പ് ഡിവൈ.എസ.്പി പി. ബാലകൃഷ്ണന്‍ നായര്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജേഷ് കടമ്പേരി, എന്‍.വി.രമേശന്‍, കെ. പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന പെരിങ്ങോം എസ് ഐ കെ.കെ.തമ്പാന്‍, പയ്യന്നൂര്‍ എസ് ഐ സിസി അബ്രഹാം, ഇരിക്കൂര്‍ എസ് ഐ എം.കെ.കൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ.വി.പ്രസാദ നന്ദിയും പറഞ്ഞു.
