മെഡിക്കല്‍ കോളേജ്-ജീവനക്കാരെ ഏറ്റെടുക്കല്‍ വേഗത്തിലാക്കണം-എന്‍.ജി.ഒ.യൂണിയന്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എന്‍ ജി ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.

കെ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.ജിജേഷ്, എം.അനീഷ്, ടി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ ജയകൃഷ്ണന്‍ (പ്രസിഡന്റ്), എം.ശ്രീജേഷ്, കെ.ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍.ജിജേഷ് (സെക്രട്ടറി), എ.വി.സുധ, പി.വി.സന്തോഷ്‌കുമാര്‍ (ജോ. സെക്രട്ടറിമാര്‍), എം.കെ.സുഭാഷ് (ട്രഷറര്‍).