തളിപ്പറമ്പില്‍ കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു, ഇന്ന് വൈകീട്ട് പ്രതിഷേധപ്രകടനം, പൊതുയോഗം

തളിപ്പറമ്പ്: മാന്തുകുണ്ടില്‍ കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതി. ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയതായി യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4.30 ന് കോണ്‍ഗ്രസ് മന്ദിരം പരിസരത്തുനിന്നും മാന്തംകുണ്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കും.

തുടര്‍ന്ന് മാന്തംകുണ്ടില്‍ നടക്കുന്ന പ്രതിഷേധയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യും.