പരിയാരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് സ്ഥാപിച്ച് പ്രതിഷേധം
പരിയാരം: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിയാരം പോലീസ് സ്റ്റേഷനു മുന്നില്‍ പി.പി.ദിവ്യയുടെ ലുക്ക് ഔട്ട് നോട്ടീസ് പ്രതീകാത്മകമായിസ്ഥാപിച്ച് പ്രതിഷേധിച്ചു.
പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സൗമ്യ സത്യന്‍ ഉദ്ഘാടനം ചെയ്തു.
പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലേക്ക് എത്തിയത്.
പ്രവര്‍ത്തകരെ സ്റ്റേഷനു മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം, കുഞ്ഞിമംഗലം എന്നി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സരീഷ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
രാജേഷ് മല്ലപ്പള്ളി, യു രാമചന്ദ്രന്‍, നിതീഷ് ബാലകൃഷ്ണന്‍, അഭിമന്യു പറവൂര്‍, ഷിജു കല്ലേന്‍, എന്‍.ഇ.നിതിന്‍, മനോജ് കൈതപ്രം, ജെയിസണ്‍ പരിയാരം, മിഥുന്‍ കുളപ്പുറം, കെ രാഹുല്‍, സൂരജ് കുമാര്‍, ടി.വി.അഖില്‍, സി.വി ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.