തളിപ്പറമ്പ്: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന് മാസ്റ്ററുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന് പ്രചാരണരംഗത്ത് സജീവമായി.
ഇന്നലെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്ത വിവരം ലഭിച്ച ഉടന്‍തന്നെ കല്ലിങ്കീല്‍ രംഗത്തിറങ്ങിയിരുന്നു.
ഇന്ന് രാവിലെ കുറുമാത്തൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം അടുത്ത ദിവസങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് ഉണ്ടാകുമെന്ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
മുന്‍ നഗരസഭ കൗണ്‍സിലര്‍ സി.പി.മനോജ്, മുന്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.വി.ഉണ്ണി എന്നിവരും കല്ലിങ്കീലിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുത്തു.