മികച്ച വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന് ജന്മനാടിന്റെ ആദരം.
കുറുമാത്തൂര്‍: അവകാശ പോരാട്ടങ്ങള്‍ക്കപ്പുറത്ത് സേവന സന്നദ്ധതയാവണം സര്‍ക്കാര്‍ ജീവനക്കാരുടെ മുഖമുദ്രയെന്നും അവരവരുടെ കര്‍മ്മം കൃത്യമായി നിര്‍വഹിക്കുമ്പോഴാണ് അംഗീകാരങ്ങള്‍ തേടിയെത്തുന്നതെന്നും പരിസ്ഥിതി സാംസ്കാരിക പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്.
മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന് ഒരുമ സ്വാശ്രയ സംഘവും മലരട്ട പൊതുജന വായനശാലയും സംയുക്തമായി സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധവന് പുറച്ചേരി ഉപഹാരവിതരണം നടത്തി.
പൊതുജന വായനശാല സെക്രട്ടറി കെ.വി.ജയചന്ദ്രന്റെ അധ്യക്ഷതവഹിച്ചു.