തളിപ്പറമ്പ്: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു.
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാലും, കണ്‍വീനര്‍ ടി.ജനാര്‍ദ്ദനനും അറിയിച്ചു.