മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പറശിനിക്കടവ് ഭാഗത്തു നിന്നും മയ്യിൽ ഭാഗത്തേക്ക് കെ.എൽ 59 ആർ 2340 കാർ ഓടിച്ചു വന്ന കൊഴുമ്മൽ കേരള ഗ്രാമീൺ ബാങ്കിന് സമീപം മാവില വീട്ടിൽ എം.വി. രാജീവൻ(49)നെ ഇന്നലെ ഉച്ചക്ക് 12.30 ന് വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.

ആൽക്കോമീറ്റർ പരിശോധനയിൽ 61/100 എം എൽ എന്ന് രേഖപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കാർ കസ്റ്റഡിയിലെടുത്തു.

മറ്റൊരു സംഭവത്തിൽ തളിപ്പറമ്പ് പോസ്റ്റ് ഓഫീസിന് സമീപത്തു വെച്ച് വാഹന പരിശോധനക്കിടെ കീഴാറ്റൂർ ചൈത്രത്തിൽ വേണുഗോപാലൻ (62) ൻ്റെ പേരിൽ കേസെടുത്തു.

കെ എൽ 59 എഫ് 9895 സ്‌ക്കൂട്ടറിൽ തൃച്ചംബരം ഭാഗത്തു നിന്നും വരികയായിരുന്നു.

ആൽക്കോമീറ്റർ പരിശോധനയിൽ 117/100 എന്ന് രേഖപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു.

എസ്. ഐ കെ എസ് നിതിൻ, ഡ്രൈവർ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.