കരി ഓയില്‍ പ്രയോഗം ഗാന്ധിപ്രതിമക്കും ഉമ്മന്‍ചാണ്ടി ഫോട്ടോക്കും നേരെ

പിലാത്തറ: ഗാന്ധിപ്രതിമയുടെ മേല്‍ കരിഓയില്‍ പ്രയോഗം നടത്തി.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചെറുതാഴം കോക്കാട്ടെ കോക്കാട് ഗ്രാമീണവായനശാലക്ക് മുന്നിലെ ഗാന്ധിപ്രതിമയിലും വായനശാലയുടെ ചുമരില്‍ തൂക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോയിലും വായനശാലയുടെ വരാന്തയിലും ഉള്‍പ്പെടെയാണ് കരിഓയില്‍ പ്രയോഗം നടത്തിയത്.

ഇന്നലെ രാത്രി 10 നും ഇന്ന് രാവിലെ ആറരക്കും ഇടയിലാണ് സംഭവം.

വായനശാല സെക്രട്ടെറി എന്‍.ഇ.നിധിന്‍ നല്‍കിയ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.