എം.വി.ഗോവിന്ദന്‍ പുറത്ത് ടി.കെ.ഗോവിന്ദന്‍ അകത്ത്-എം.എല്‍.എ ഓഫീസിന് പഴയബോര്‍ഡ് നിലനിര്‍ത്തി ഉദ്ഘാടനം

തളിപ്പറമ്പ്: പഴയ എം എല്‍ എ യുടെ സ്ഥിരം ബോര്‍ഡ് നിലനിര്‍ത്തി പുതിയ എം എല്‍ എ യുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് എം എല്‍ എ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസാണ് ഇന്നലെ വൈകുന്നേരം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തത്.

മുന്‍ എം എല്‍ എ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഹാപ്പിനസ് സ്‌ക്വയറിലെ ഓഫീസ് തന്നെയാണ് പുതിയ എം എല്‍ എ യും ഓഫീസാക്കിയത്.

എന്നാല്‍ ഹാപ്പിനസ് സ്‌ക്വയറിന പുറത്ത് സ്ഥാപിച്ച എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ബോര്‍ഡ് ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്.

ചെടികള്‍ മൂടിക്കിടക്കുന്നതിനാല്‍ ഇത് പെട്ടെന്ന് കാഴ്ച്ചയില്‍ പെടില്ലെന്ന് മാത്രം.

ഇനീഷ്യല്‍ മാറ്റിയാല്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തന്നെ ഈ ബോര്‍ഡ് ഉപയോഗിക്കാമെന്നിരിക്കെ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ അതിന് തയ്യാറായിട്ടില്ല.

ഇഷ്ടികയും ടൈല്‍സും ഉപയോഗിച്ച് നിര്‍മ്മിച്ച പ്രത്യേക തൂണിലാണ് ഗോള്‍ഡന്‍ അക്ഷരങ്ങള്‍ പതിച്ച സ്ഥിരം ബോര്‍ഡ് 2025 മാര്‍ച്ച് 9 ന് ഇവിടെ സ്ഥാപിച്ചത്.