മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടര്‍ മയക്കുമരുന്നുവേട്ടയുടെ ഭാഗമായി എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ

നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 7.369 ഗ്രാം എം.ഡി.എം.എയുമായി മാണിയൂര്‍ സ്വദേശികളായ ഷമീം (36), കെ.കെ.ഷംസീര്‍(34) എന്നിവരെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.പി.സുഹൈല്‍, പി.വി.ഗണേഷ് ബാബു എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രതികള്‍ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പള്ളിപ്പറമ്പ്, ചെക്കികുളം, കമ്പില്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കണ്ണികളില്‍ പ്രധാനികളാണ് പിടിയിലായവര്‍.

ഗ്രേഡ് അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സി.പുരുഷോത്തമന്‍, സി.അജിത്ത്, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ പി.പി.സുഹൈല്‍, കെ.വി.ഹരിദാസന്‍, വി.കെ.ഷൈന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി.ഗണേഷ് ബാബു, എം.വി.സുജേഷ്, സായൂജ്, ദീപു പ്രദീപ് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (മൂന്ന്)മുമ്പാകെ ഹാജരാക്കും.

കേസിന്റെ തുടര്‍നടപടികള്‍ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ നടക്കും.