കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു.

ആലക്കോട്: കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു.

പാറപ്പൊയിലിലെ മാവുങ്കമണ്ണില്‍ കബീറിന്റെ മകന്‍ ടി.എം.റിയാസ്(40),

കൊയ്യം പാറക്കാടിയിലെ കാനത്തുംചാലില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ.ഷിജു(40),

ചിറ്റാരിക്കല്‍ കടുമേനിയിലെ അഞ്ചില്ലത്ത് വീട്ടില്‍ അസീസിന്റെ മകന്‍ എ.എഅബൂബക്കര്‍(56),

വെള്ളാട് ഒറ്റത്തൈയിലെ പുന്നാമഠത്തില്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ മനോജ് വര്‍ഗീസ്(43),

പെരിങ്ങോം പാടിച്ചാലിലെ പാമച്ചാനാട്ട് വീട്ടില്‍ മാത്യുവിന്റെ മകന്‍ ജോബി മാത്യു(42),

തടിക്കടവ് മണാട്ടിയിലെ അറക്കപ്പറമ്പില്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ ജോഷി ജോസഫ്(45),

തളിപ്പറമ്പ് മുയ്യം പൂമംഗലത്ത് വീട്ടില്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ്കുഞ്ഞി(49)

എന്നിവരാണ് ആലക്കോട് പോലീസിന്റെ പിടിയിലായത്.

27 ന് ഇന്നലെ രാത്രി 11.30 ന് കരുവഞ്ചാല്‍ ലിറ്റില്‍ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ ഇവരെ പിടികൂടിയത്.

ആലക്കോട് എസ്.ഐ ജി.പ്രവീണ്‍, എസ്.ഐ എന്‍.ജെ.ജോസ്, ഗ്രേഡ് എ.എസ്.ഐ കെ.മുനീര്‍,സീനിയര്‍ സി.പി.ഒ അനീഷ്, ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്