Skip to content
ചിറ്റാരിക്കല്‍: വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു.
കടുമേനി അരിമ്പയിലെ കൂലേരി വീട്ടില്‍ കെ.തിലകന്‍(60)ആണ് മരിച്ചത്.
ജൂണ്‍-26 ന് രാത്രി 10.45 നാണ് തിലകനെ വീണുകിടക്കുന്നനിലയില്‍ കണ്ടത്.
തുടര്‍ന്ന് മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് ഉച്ചക്ക് 11.50 നാണ് മരണപ്പെട്ടത്.
ഭാര്യ: ശോഭ.
മക്കള്‍: അഖില്‍, നിഖില്‍.
മരുമകള്‍: അശ്വതി.
സഹോദരങ്ങള്‍: സ്‌നേഹജാന്‍, സന്തോഷ്.
ചെറുപുഴയിലെ ലോഡിംഗ് തൊഴിലാളിയായിരുന്ന തിലകന്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്.
മൃതദേഹം നാളെ ജൂണ്‍-30 ന് രാവിലെ 9.30 ന് ചെറുപുഴയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പത്ത് മണിയോടെ വീട്ടിലെത്തിക്കും.
ശവസംസ്‌ക്കാരം ഉച്ചക്ക് 12.30 ന് കടുമേനി പൊതുശ്മശാനത്തില്‍ നടക്കും.