ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍ ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു.

കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പി.കണ്ണന്‍(62)ആണ് മരിച്ചത്.

ഇന്നലെ(ജൂണ്‍-30)വൈകുന്നേരം അഞ്ചോടെയാണ് വീടിന് പിറകുവശത്തെ വര്‍ക്ക്ഏരിയയിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതരായ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാട്-പരത്തി യശോദ ദമ്പതികളുടെ മകനാണ്.

ഭാര്യ; സുനന്ദ.

മക്കള്‍:സുകിന, സെനക.

മരുമകന്‍: അജേഷ്(ഏഴിലോട്).

സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, നളിനി, സതി, സതീശന്‍, അജിത.

ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.