കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍മരിച്ചു.

തലശ്ശേരി:കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു.

കതിരൂര്‍ പൊന്ന്യം റോഡിനു സമീപമാണ് ഇന്ന് പലര്‍ച്ചെ അപകടം നടന്നത്.

വേങ്ങാട് ഊര്‍പ്പള്ളി സ്വദേശി ഷംസുദ്ദീനാണ്(52) മരിച്ചത്.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ, മകള്‍, മകന്റെ ഭാര്യ എന്നിവര്‍ക്കും പരിക്ക് പറ്റി.

ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തലശ്ശേരി ഭാഗത്തേക്ക് പച്ചക്കറിയുമായി പോകുകയായിരുന്നു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

കൂത്തുപറമ്പിലെ ആംബുലന്‍സ് ഡ്രൈവറാണ് മരിച്ച ഷംസുദ്ദീന്‍.