അണിയേരി ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം മാര്‍ച്ച് 28, 29, 30 തീയതികളിലായി നടക്കും.
തലശേരി: അണിയേരി തറവാട് കുടുംബാംഗങ്ങളുടെ കൂട്ടായ്മയില്‍ കിഴക്കേ കതിരൂരില്‍ നിര്‍മ്മിച്ച അണിയേരി ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം മാര്‍ച്ച് 28, 29, 30 തീയതികളിലായി നടക്കും.
28 ന് രാവിലെ 9 മണിക്ക് ക്ഷേത്ര ശില്പി ഇരഞ്ഞിയുള്ളതില്‍ ശശി ആചാരിയുടെ നേതൃത്വത്തില്‍ ഗണപതി പൂജ, പഞ്ച വിശ്വകര്‍മ്മാക്കളെ ആദരിക്കല്‍, താഴികക്കുടം വെയ്പ്പ്, പാല് കാച്ചല്‍, ക്ഷേത്രം കൈയ്യേല്‍പ്പില്‍ എന്നീ ചടങ്ങുകള്‍ നടക്കും.
29 ന് വൈകുന്നേരം 3.30ന് ക്ഷേത്രം തന്ത്രി പുനം ഇല്ലത്തെ മാധവന്‍ നമ്പൂതിരിയെ സ്വീകരിച്ച് ആനയിക്കല്‍, 6 മണി ആചാര്യവരണം, പ്രസാദ ശുദ്ധി, വാസ്തു പുണ്യാഹം, ബിംബശോധനകള്‍ തുടങ്ങിയ പൂജ കര്‍മ്മങ്ങളുണ്ടാകും.
30 ന് രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, കലശപൂജ, തുടര്‍ന്ന് 9.30 നും 10 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഭദ്രകാളിയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠാ ചടങ്ങ് നടക്കും.
തുടര്‍ന്ന് കലശാഭിഷേകം, ഉച്ചപൂജ, നിത്യനിദാനം നിശ്ചയിക്കല്‍, 11 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, 12.30ന് പ്രസാദ സദ്യയുമുണ്ടാകുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.