ബാറിലുണ്ടായിരുന്ന റിഷി എന്ന ഇര്‍ഷാദ്, റാഷിദ്, ഫര്‍ഷി, സജീര്‍, മനാഫ് എന്നിവര്‍ ചേര്‍ന്ന് കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ബിയര്‍ കുപ്പി, സോഡ കുപ്പി, ജഗ്ഗ് എന്നിവ കൊണ്ട് അടിച്ചും. എറിഞ്ഞും, കുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്തു.
2-ാം പ്രതി റാഷിദ് ശ്രീജിത്തിന്റെ കഴുത്തിന് നേരെ പൊട്ടിയ കുപ്പി കൊണ്ട് കുത്താന്‍ നോക്കിയപ്പോള്‍ കൈ കൊണ്ട് തടുത്തില്ലായിരുന്നുവെങ്കില്‍ കുത്ത് കഴുത്തിന് കൊണ്ട് പരാതിക്കാരന് മരണംവരെ സംഭവിക്കുമായിരുന്നു എന്നും, സംഭവത്തിന് കാരണം പരാതിക്കാരനും
ഒന്നാം പ്രതിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് എന്നുമാണ് പോലീസ് പറയുന്നത്.
സുമാര്‍ നാലുമാസം മുമ്പ് മൊട്ടമ്മല്‍ ബാറില്‍ വച്ച് മദ്യപാനത്തെ തുടര്‍ന്ന് പരാതിക്കാരനും പ്രതിയും തമ്മില്‍ അടിപിടി ഉണ്ടായ സംഭവത്തിന്റെ വൈരാഗ്യമാണെന്നാണ് ശ്രീജിത്ത് പറയുന്നത്.
ഇയാള്‍ക്ക് വലതു കൈക്കും മൂക്കിനും കവിളിലും ചെവിക്കും പരിക്കുണ്ട്.
കേസിലെ രണ്ടാം പ്രതി
തളിപ്പറമ്പ് മല്‍സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഞാറ്റുവയലിലെ
മീത്തലെപാത്ത് വീട്ടില്‍ എം.പി.റാഷിദ്(43)നെയാണ് അറസ്റ്റ് ചെയ്തത്.