തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം-57 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: നീറ്റ്-സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസുമായി ഉന്തും തള്ളും ബഹളവും നടന്നു.

സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് 57 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു.

അതുല്‍രാജ്, സിദ്ധാര്‍ത്ഥ്, അമല്‍പ്രേം, ഹേമന്ത്, രോഹിത്, അനുഗ്രഹ്, അശ്വന്ത് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 50 പേര്‍ക്കെതിരെയുമാണ് കേസ്.

ഇന്നലെ രാവിലെ 11.25 നായിരുന്നു സംഭവം.

ഏറെ നേരം പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘര്‍ഷം നടന്നു.

എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എസ്.ഐമാരായ പ്രകാശന്‍, ഷര്‍ഫുദ്ദീന്‍, പ്രീത, സീനിയര്‍ സി.പി.ഒ സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം സമരക്കാരെ നേരിടാനെത്തിയത്.