കഞ്ചാവ് ബീഡിവലിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ആലക്കോട് പോലീസ് പിടികൂടി

ആലക്കോട്: കഞ്ചാവ് ബീഡിവലിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ആലക്കോട് പോലീസ് പിടികൂടി.

ആലക്കോട് അയ്യാംകുളങ്ങര വീട്ടില്‍ ജയിംസിന്റെ മകന്‍ ജിനു സെബാസ്റ്റിയന്‍ ജയിംസിനെയാണ്(20) ആലക്കോട് എസ്.ഐ ജി.പ്രവീണ്‍, ഗ്രേഡ് എസ്.ഐ കെ.മണി, ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

രാവിലെ 9.30 നാണ് കൊട്ടയാട് അരങ്ങം ബൈപ്പാസ് റോഡില്‍ പൊതു സ്ഥലത്തുവെച്ച് ഇയാളെ പിടികൂടിയത്.

മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ മുണ്ടേരി ഏച്ചൂരിലെ പാറക്കണ്ടി വീട്ടില്‍ മനോജിന്റെ മകന്‍ കെ.നന്ദകിഷോര്‍(20)നെ രാവിലെ 10 മണിക്ക്
കൊട്ടാരംറോഡിലേക്ക് പോകുന്ന പൊതു സ്ഥലത്തുവെച്ച് പോലീസ് കഞ്ചാവ് ബീഡി വലിക്കവെ പിടികൂടി.

ആലക്കോട് കുട്ടാപറമ്പിലെ മനോജിന്റെ മകന്‍ മാവിലവീട്ടില്‍ നന്ദു മനോജ്(22)നെ രാവിലെ 1-,30 നാണ് അരങ്ങം വട്ടക്കയം ആറാട്ട്‌റോഡ് അരികില്‍ പൊതുസ്ഥലത്തുവെച്ചാണ് പോലീസ് സംഘം പിടികൂടിയത്.

മൂന്നുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.