കഞ്ചാവുമായി ഒഡീഷ സ്വദേശി എക്‌സൈസ് പിടിയില്‍.

പാപ്പിനിശ്ശേരി: കഞ്ചാവുമായി ഒഡീഷ സ്വദേശി എക്‌സൈസ് പിടിയില്‍.

ദംഗനാല്‍ ജില്ല സദാര്‍ താലൂക്ക് ഗാട്ടിപിരി വില്ലേജ് ഒസ്താംപല്‍ എന്ന സ്ഥലത്ത് താമസക്കാരനായ ശരത് ഗോഡൈയുടെ മകന്‍ ജാദു ഗോഡൈ(34)നെയാണ് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശി ചേണിച്ചേരിയും സംഘവും

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വളപട്ടണം അഴിക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഴീക്കോട് മൂന്ന്‌നിരത്ത് എന്ന സ്ഥലത്ത് വെച്ച് 1.140 കിലോഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് ഓഡര്‍ എടുത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം വാങ്ങി പ്രതി കഞ്ചാവ് എത്തിച്ച് കൊടുക്കുകയാണ് പതിവ്.

കൂടുതലായും വിശ്വസ്ഥരായ അന്യ സംസ്ഥന തൊഴിലാളികളെ മാത്രം വില്‍പന ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് പ്രതിയുടെ രീതി.

പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.പങ്കജാഷന്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.രമിത്ത്, റെനില്‍ കൃഷ്ണന്‍, കെ.അമല്‍ ഡ്രൈവര്‍ ജോജന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.