ഭാര്യയെ ശാരീകികമായും മാനസികമായും പീഢിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: ഭാര്യയെ ശാരീകികമായും മാനസികമായും പീഢിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

കാര്‍ത്തികപുരം പൂഴിക്കാലായില്‍ വീട്ടില്‍ ഷെരീഫ്(34), പിതാവ് ഇസ്മായില്‍(60), ഉമ്മ റംല(56) എന്നിവരുടെപേരിലാണ് കേസ്.

കേളകം അടക്കാത്തോട്ടിലെ നൂലുവേലില്‍ വീട്ടില്‍ നാസറിന്റെ മകള്‍ എന്‍.എന്‍.ഫസീലയുടെ(30) പരാതിയിലാണ് കേസ്.

ഷെരീഫും ഫസീലയും 2017 ഒക്ടോബര്‍-22 നാണ് അടക്കാത്തോട് ജുമാമസ്ജിദില്‍ വച്ച് മതാചാരപ്രകാരം വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് അന്ന് മുതല്‍ 2025 ഫിബ്രവരി 28 വരെയുള്ള കാലയളവില്‍ മൂന്ന് പ്രതികളും കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.