സുബൈറിനെ വെട്ടിയത് അഞ്ചംഗസംഘമെന്ന് പോലീസ്-സംഘം കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന.

പാലക്കാട്: മകനെ ആക്രമിച്ചത് കാറില്‍നിന്നിറങ്ങിയ രണ്ടുപേരാണെന്ന് കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍. രണ്ടുപേരെയാണ് താന്‍ കണ്ടതെന്നും അക്രമിസംഘത്തില്‍ ബാക്കി എത്ര പേരുണ്ടെന്ന് താന്‍ കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കാര്‍ ഞങ്ങളുടെ വണ്ടിക്ക് നേരേയാണ് വന്നത്. വണ്ടിയില്‍ … Read More

പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരും.

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ മാസം 18, 19 തീയതികളില്‍ യോഗം ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെങ്കിലും പാര്‍ട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാ ചുമതലകളിലും തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോള്‍ ദേശാഭിമാനി പത്രാധിപരുടെ ചുമതല വഹിക്കുന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. … Read More

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു-

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈര്‍ (43) ആണ് കൊല്ലപ്പെട്ടത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു കാറിലായാണ് സംഘമെത്തിയതെന്ന് പോലീസ് പറഞ്ഞു. … Read More

ഇ.ലക്ഷ്മിഅമ്മ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രഫ. ഇ.കുഞ്ഞിരാമന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന ഇ. ലക്ഷ്മി അമ്മ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ച ആംബുലന്‍സിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി … Read More

പാലകുളങ്ങരയിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനിയമ്മ(88) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ(16-4-2022) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പരിയാരം എന്‍.എസ്.എസ്. ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇടവന്‍ മാധവന്‍ നമ്പ്യാര്‍ (പരിയാരം). മക്കള്‍: രമേശന്‍ (റിട്ട.ഹാന്റവീവ്), ഗീത (തൃച്ചംബരം), ജയരാജന്‍ … Read More

വെള്ളാട്ടെ ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി.

  സംസ്‌കാരം നാളെ (ശനിയാഴ്ച്ച) പകല്‍ 11-മണിക്ക് വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. വെള്ളാട്: വെള്ളാട്ടെ ആദ്യകാല രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായായിരുന്ന ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി. ഭാര്യ: അന്നമ്മ കുരുവിനാല്‍ പകുതിയില്‍ (കരുവഞ്ചാല്‍). … Read More

മാതമംഗലം കൂട്ടായ്മ സമാശ്വാസ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഭക്ഷ്യക്കിറ്റ് കൈമാറലും മാതമംഗലത്ത് നടന്നു. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. രമേശന്‍ ഹരിത അധ്യക്ഷത വഹിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണം … Read More

പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്. ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും … Read More

കണികാണും നേരം കമലനേത്രന്റെ—–ഓമനക്കുട്ടന്‍ അനശ്വരമാക്കിയ പൂന്താനത്തിന്റെ ഗാനം.

(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് DESK) കണികാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന വിഖ്യാതമായ ശ്രീകൃഷ്ണ ഭക്തിഗാനം രചിച്ച പൂന്താനം നമ്പൂതിരി കഥാവശേഷനായിട്ട് നാല് നൂറ്റാണ്ടാവാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേയുള്ളൂ. ജ്ഞാനപ്പാന എന്ന മഹത്തായ രചന നിര്‍വ്വഹിച്ച പൂന്താനം തന്നെയാണ് കണികാണും നേരം … Read More

മക്കളെ ശ്വാസംമുട്ടിച്ചുകൊന്ന പ്രതി അഞ്ചാംനിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: 2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. ജയിലില്‍ നിന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കി പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍. … Read More