മുസാഫിര്‍ ഇഫ്താര്‍ ടെന്റില്‍ സൗഹാര്‍ദ്ദ സന്ദേശവുമായി കെ.സി.മണികണ്ഠന്‍ നായര്‍.

തളിപ്പറമ്പ്: വിഷു ദിനത്തില്‍ സൗഹാര്‍ദ സന്ദേശവുമായി പാലകുളങ്ങര ദേവസ്വം ചെയര്‍മാനും ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.സി.മണികണ്ഠന്‍ നായര്‍മുസാഫിര്‍ ഇഫ്താര്‍ ടെന്റില്‍. തളിപ്പറമ്പ് കപ്പാലത്ത് വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി ഒരുക്കിയിട്ടുള്ള മുസാഫിര്‍ ഇഫ്താര്‍ ടെന്റിന്റെ നോമ്പ് തുറക്കല്‍ ചടങ്ങില്‍ സൗഹാര്‍ദ സന്ദേശവുമായി എത്തിയ മണികണ്ഠന്‍നായര്‍ പരിപാടില്‍ … Read More

എം.പി.വിനോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി എം.പി.വിനോദ് ഇന്ന് രാവിലെ ചുമതലയേറ്റു.   നേരത്തെ കണ്ണൂര്‍ റൂറലില്‍ സ്‌പെഷ്യല്‍ ഡി.വൈ.എസ്.പിയായിരുന്നു.   പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിയാണ്.  

ശ്രീസ്ഥയിലെ പാലങ്ങാട്ട് വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍(72) നിര്യാതനായി.

പരിയാരം: ശ്രീസ്ഥയിലെ പാലങ്ങാട്ട് വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍(72) നിര്യാതനായി. ഭാര്യ:എ.വി.കാര്‍ത്യായനി. മക്കള്‍: ധന്യ, ധനേഷ് (ഇന്ത്യന്‍ കോഫി ഹൗസ്, കണ്ണൂര്‍), ജിതേഷ്. മരുമക്കള്‍: വിനോദ് (കൊയിലാണ്ടി ), രമ്യ (കടന്നപ്പള്ളി), മയൂരി (അറത്തിപ്പറമ്പ്). സഹോദരങ്ങള്‍: പി.വി. ബാലകൃഷ്ണന്‍(റിട്ട. സെക്രട്ടറി, ചെറുതാഴം ബാങ്ക് … Read More

മൂന്ന് നില 106 പേര്‍ക്ക് താമസിക്കാം– പരിയാരത്ത് ആശ്വാസ് വാടകവീട്-മന്ത്രി തറക്കല്ലിട്ടു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനായുള്ള ആശ്വാസ് വാടകവീട് നിര്‍മ്മാണം തുടങ്ങി. ശിലാസ്ഥാപനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ ഇരട്ട … Read More

ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍(56) വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു. പരേതരായ രാമര്‍കുട്ടി-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ(ചെപ്പിനൂല്‍). ഏകമകന്‍: സച്ചിന്‍. സഹോദരങ്ങള്‍: കോമളവല്ലി, കാര്‍ത്തിക, രാജന്‍, പുരുഷോത്തമന്‍, പരേതരായ ഭാസ്‌ക്കരന്‍, ചന്ദ്രിക. സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് ചെപ്പിനൂല്‍ … Read More

പാലോട്ട്കാവിലെ ബോര്‍ഡ് നീക്കണമെന്ന് സി.പി.എം ഏരിയാ കമ്മറ്റി.

പരിയാരം: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവില്‍ സ്ഥാപിച്ച ഉല്‍സവപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് നീക്കം ചെയ്യണമെന്ന് സി.പി.എം മാടായി ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ അവശ്യപ്പെട്ടു. നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവപറമ്പുകളില്‍ കലാപരിപാടികള്‍ ആസ്വദിക്കാനും കച്ചവടം നടത്താനും നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന … Read More

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം-

പയ്യാവൂര്‍: ചുണ്ടപ്പറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മുണ്ടാന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന്‍(53), യാത്രക്കാരന്‍ ചെറളാട്ട് നാരായണന്‍(70) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. നാരായണന്റെ കൂടെയുണ്ടായിരുന്ന 10 വയസുകാരിയായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. … Read More

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു-

പാലക്കാട്: നഗരത്തില്‍ വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് ആശുപത്രിയില്‍ മരിച്ചു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടമുറിയില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് സാക്ഷികള്‍ പറയുന്നു. ശ്രീനിവാസന്‍ ബി.ജെ.പി പ്രവര്‍ത്തകനും ആര്‍.എസ്.എസ് മുന്‍ ശാരീരിക് … Read More

കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്. 15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണില്‍ … Read More

കര്‍ണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവെച്ചു.

ബെംഗളൂരു: ബെലഗാവിയിലെ കരാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ കര്‍ണാടകമന്ത്രി കെ.എസ്. ഈശ്വരപ്പ രാജിസമര്‍പ്പിച്ചു. ബെംഗളൂരുവിലെത്തി മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്ക് ഈശ്വരപ്പ രാജിക്കത്ത് കൈമാറി. സംസ്ഥാന നിയമസഭയിലെ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്നു ഈശ്വരപ്പ. വെള്ളിയാഴ്ച വൈകുന്നേരമാണ് സ്വന്തം മണ്ഡലമായ ശിവമോഗയില്‍നിന്ന് ഈശ്വരപ്പ തലസ്ഥാനത്തേക്ക് … Read More