രണ്ട് നേഴ്‌സിങ്ങ് സൂപ്രണ്ടുമാര്‍കൂടി പരിയാരത്ത്-

പരിയാരം: ഗവ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് സുപ്രണ്ടുമാരെ നിയമിച്ചു. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് നഴ്‌സിംഗ് സുപ്രണ്ടുമാരെ (ഗ്രേഡ് 2) സര്‍ക്കാര്‍ നിയമിച്ചതായി എം വിജിന്‍ എം എല്‍ എ അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ജീവനക്കരെ ആഗിരണം ചെയ്യുന്നതിനു … Read More

നദാലിയരനിയുടെ പുഞ്ചിരിക്ക് ആരാണ് ഒന്നാം സ്ഥാനം കൊടുക്കാത്തത്–

ചക്കരക്കല്ല്: പുഞ്ചിരിമല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി നദാലിയരനി. ഗ്രാന്മ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ അഗ്രി ഫെസ്റ്റിന്റെ ഭാഗമായി ചക്കരക്കല്ലില്‍ നടത്തിയ പുഞ്ചിരി മല്‍സരത്തിലാണ് ഈ മൂന്നരവസുകാരി കൊച്ചുമിടുക്കി ഒന്നാം സ്ഥാനം നേടിയത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സ്റ്റാഫ്‌നേഴ്‌സ് മക്രേരി ഓര്‍മ്മ നിവാസില്‍  … Read More

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ മാറി നില്‍ക്കണം: മന്ത്രി ശിവന്‍കുട്ടി

തലശേരി: കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അവര്‍ക്ക് യാതൊരു പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചുണ്ടങ്ങാ പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി … Read More

തളിപ്പറമ്പ് താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിപ്പിക്കുക-പ്രവാസി ലീഗ്

തളിപ്പറമ്പ്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട കേരളാ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പ്-ഇരിക്കൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റികള്‍ സംയുക്തമായി. ഡിസംബര്‍ 4 ന് നടത്തുന്ന താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രവാസിലീഗ് ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ … Read More

വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാര്‍ മോഷ്ടിച്ചു-

പരിയാരം: വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് കാര്‍ മോഷ്ടിച്ചു. പരിയാരം ആയുര്‍വേദോ കോളേജിന് സമീപത്തെ അറബ് മോട്ടോര്‍ വര്‍ക്ക് ഷോപ്പിലാണ് ഇന്ന് പുലര്‍ച്ചെ നാല്മണിയോടെ കവര്‍ച്ച നടന്നത്. അമ്മാനപ്പാറയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിന് രണ്ട് പാര്‍ട്ണര്‍മാര്‍ കൂടിയുണ്ട്. ഇന്നലെ പോളീഷ് ചെയ്യാനായി അമ്മാനപ്പാറയിലെ … Read More

പരിയാരം പ്രസ്‌ക്ലബ്ബ്—-തദ്ദേശീയം ഡയരക്ടറി പ്രകാശനം-ഡിസംബര്‍ നാലിന്-

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-2020-25 ഡയരക്ടറി ഡിസംബര്‍ നാലിന് പ്രകാശനം ചെയ്യും. വൈകുന്നേരം നാലിന് പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കല്യാശേരി എം.എല്‍.എ എം.വിജിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുക. പ്രസ്‌ക്ലബ്ബ് … Read More

ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ.സി.ലേഖയ്ക്ക് ആദരം

പിലാത്തറ: റോട്ടറി ക്ലബ്ബും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ചേര്‍ന്ന് ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ ഉദ്ഘാടനവും ആദരസമര്‍പ്പണവും നടത്തി. റോട്ടറി മുന്‍ പ്രസിഡന്റ് കെ.സി സതീശന്‍ … Read More

നാടിന്റെ സമഗ്രവികസനത്തിന് മൈന്‍ഡ് വരുന്നു–ഇനി വികസനകാലം-

പഴയങ്ങാടി: നാടിന്റെ സമഗ്ര വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി മാടായി കോഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനം മൈന്‍ഡ് (മാടായി ഇന്നൊവേറ്റീവ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്) പ്രവര്‍ത്തനമാരംഭിച്ചു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികമേഖലയിലും, ആരോഗ്യമേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലുമാണ് മുന്‍ഗണന നല്‍കുന്നത്. കമ്പനി ആക്ട് … Read More

ചെറുതാഴം മില്‍ക്കില്‍ എട്ടുകോടിയുടെ വികസനപദ്ധതികള്‍ വരുന്നു–

പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായ സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ ചെറുതാഴം മില്‍ക്കില്‍ എട്ടു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. പുതിയ പാല്‍ സംസ്‌ക്കരണ പ്ലാന്റ് കൂടാതെ നെയ്യ, പേട യൂണിറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കും. മാര്‍ക്കറ്റിംഗ് വിഭാഗവും വിപുലീകരിക്കും. കര്‍ഷകര്‍ക്ക് പുതിയ … Read More

സി.പി.എം ജില്ലാ സമ്മേളനം-ഹൃസ്വനാടകമല്‍സരം-വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു-

പഴയങ്ങാടി: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് സംഘടിപ്പിച്ച ഉത്തരമേഖല ഹൃസ്വ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് നിര്‍വഹിച്ചു. പി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.വി. സന്തോഷ്, ആര്‍.അജിത, കെ.പി.മോഹനന്‍, സി.വി.കുഞ്ഞിരാമന്‍, പി.ജിതിന്‍, … Read More