മഹമ്മൂദ് സാഹിബും സുബൈര്‍ സാഹിബും വീണ്ടും ഒന്നാകും-മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മുസ്ലിംലീഗിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമാന്തര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അള്ളാംകുളം മഹമ്മൂദിനോട് ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന കമ്മറ്റിയുടെ … Read More

30 കോടിയുടെ അംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ടംഗസംഘം വനം വകുപ്പിന്റെ പിടിയില്‍-

തളിപ്പറമ്പ്: 30 കോടിയുടെ ആംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാതമംഗലം കോയിപ്രയിലെ ഇസ്മായില്‍, ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മാതമംഗലംകോയിപ്ര … Read More

ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു-

തലശ്ശേരി: പൊള്ളലേറ്റ്ചികില്‍സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മേലൂര്‍കടവ് റോഡിലെ പ്രകാശന്റെ മകള്‍ അനഘ (24) യാണ് ചികില്‍സക്കിടയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അനഘയെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് … Read More

തളിപ്പറമ്പ് സ്വദേശി അല്‍ഐനില്‍ മരിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി സ്വദേശി അല്‍ഐനില്‍ മരിച്ചു. അബുദാബി അല്‍ഐനില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന മുക്കോലയിലെ പള്ളക്കന്‍ അബ്ദുല്‍ ജബ്ബാര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ : ആസാദ് നഗറിലെ ഫൗസിയ. മക്കള്‍: ജസീര്‍, ഹാഷിര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഫാത്തിമ. … Read More

അനധികൃത മണ്ണെടുപ്പ് ടിപ്പറും ജെ.സി.ബിയും പോലീസ് പിടിച്ചെടുത്തു-

പരിയാരം: അനധികൃത മണ്ണെടുപ്പ്, പരിയാരം കൈതപ്രത്ത് ജെ.സി.ബിയും ടിപ്പറും പോലീസ് പിടിച്ചെടുത്തു. കൈതപ്രത്ത് വെച്ച് അവധിദിവസമായ ഇന്നലെ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ടിരുന്ന ടി.എന്‍.18-ടി.സി.2018/1/1 നമ്പര്‍ ജെ.സി.ബിയും കെ.എല്‍.13 എ ക്യു-9050 ടിപ്പറുമാണ് എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

തരിശുഭൂമിയില്‍ ഇരട്ടകളുടെ കാര്‍ഷികവിജയം-

തളിപ്പറമ്പ്: ഞങ്ങള്‍ വിതച്ച് അത് ഞങ്ങള്‍ തന്നെ കൊയ്യും എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കി  ഋതുകൃഷ്ണയും യദുകൃഷ്ണയും. നെല്ല് വിതച്ച് കൊയതെടുക്കണമെന്ന ഇവരുടെ ആഗ്രഹം ഇന്നലെ പൂവണിഞ്ഞു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് വീടിനടുത്ത കാട് മൂടി കിടന്ന സ്ഥലം വൃത്തിയാക്കി അവിടെ നെല്ല് … Read More

തെരുവ്‌നായ ആക്രമം-വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്-

പാനൂര്‍: പാനൂരില്‍ തെരുവുനായയുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. കൈവേലിക്കല്‍ പാലക്കണ്ടി കണ്ട്യന്‍പാറക്കല്‍ ശശിയുടെ മകന്‍ ശിവന്ദിനാണ് (12) ചൊവ്വാഴ്ച രാവിലെ … Read More

കല്ലിങ്കീലിനെ എല്ലാ പദവികളില്‍ നിന്നും നീക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും കല്ലിങ്കീലിനെതിരെ-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏകകണ്‌ഠേന ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം നാലോടെ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് തീരുമാനം. കല്ലിങ്കീലിനെ സസ്‌പെന്റ് ചെയ്ത തീരുമാനം … Read More

കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. കുറുമാത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം കപ്പാലത്ത് പുതിയ ഡ്രൈനെജ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു

തളിപ്പറമ്പ്: കനത്ത മഴയില്‍ കപ്പാലത്ത് ഷോപ്പുകളില്‍ വെള്ളം കയറുന്നതിനു പരിഹാരം കാണാന്‍ ശ്രമം തുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. കടകളില്‍ വെള്ളം കയറുന്നത് തടയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈയിനേജ് സംവിധാനം കാര്യക്ഷമമാക്കാനുള്ള … Read More