സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണം-മുന്‍മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്-

പരിയാരം: കേരളത്തിന്റെ പശ്ചാത്തല സൗകര്യം കണക്കിലെടുത്ത് സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണമെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ശാസ്ത്രത്തെ ഉല്പാദമേഖലയില്‍ കൊണ്ടുവന്ന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും, ഡിജിറ്റല്‍ ജോലി സാധ്യതകള്‍ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി പി എം … Read More

വണ്ണാത്തിപുഴ ശുചീകരിച്ച് ആയിരത്തോളം സി.പി.എം വളണ്ടിയര്‍മാര്‍-

പരിയാരം: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുഴശുചീകരണം നടന്നു. പാണപ്പുഴ കച്ചേരിക്കടവില്‍ കേന്ദ്ര കമ്മിറ്റി അംഗം ടി. എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടിവി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം പി.പി.ദാമോദരന്‍, … Read More

വ്യാജവാര്‍ത്തക്കാര്‍ നാണംകെട്ട് തലതാഴ്‌ത്തേണ്ടിവരും-നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍

നടുവില്‍: കഴിഞ്ഞ 11 മാസത്തിനിടയില്‍ നടുവില്‍ പഞ്ചായത്തില്‍ ഒരിടത്തും പുതിയ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍. ചിലര്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവരുടെ പാര്‍ട്ടിയില്‍പെട്ട പഞ്ചായത്ത് അംഗങ്ങളോടെങ്കിലും ഒന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ … Read More

നാടകങ്ങള്‍ സമൂഹത്തോട് കലഹിക്കണം- ഇബ്രാഹിം വെങ്ങര.

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് ഉത്തരമേഖല ഹ്രസ്വ നാടകമത്സരം സംഘടിപ്പിച്ചു. നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. നാടകം സമൂഹത്തോട് കലഹിക്കണമെന്നും, മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി … Read More

ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിയതില്‍ ആക്ഷേപം–വിജിലന്‍സ് അന്വേഷണം തുടങ്ങി-

പഴയങ്ങാടി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയതില്‍ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിലാണ് വിജിലന്‍സ് അന്വേഷണം. സെപ്റ്റംബര്‍ 18 ന് ഇവിടുത്തെ ഭണ്ഡാരങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്ലാതെ ചിറക്കല്‍ … Read More

മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച-സി.സി.ടി.വി ദൃശ്യം കണ്ടെത്തി-

പയ്യന്നൂര്‍: മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി. 26 ന് രാത്രിയിലാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സിറ്റി ടവറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോണിക് മൊബൈല്‍സ് എന്ന കടയുടെ പിറകു വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു … Read More

ഏഴിമല നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ്; 231 ട്രെയിനികള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി

  Report- കരിമ്പം.കെ.പി.രാജീവന്‍- ഏഴിമല: ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടന്ന പ്രൗഡഗംഭീരമായ പാസിങ് ഔട്ട് പരേഡിലൂടെ 231 ട്രെയിനികള്‍ വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. മുഖ്യാതിഥിയായി പങ്കെടുത്ത മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി … Read More

രാഷ്ട്രീയരംഗത്ത്‌പോലും ലാഭമെന്തെന്ന് വിലയിരുത്തിയാണ് നിലപാടുകള്‍-കെ.മുരളീധരന്‍.എം.പി.

തലശേരി: രാഷ്ട്രീയ രംഗത്ത് പോലും എന്താണ് ലാഭമെന്ന് വിലയിരുത്തി നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. സുഹൃദ്‌വേദി തലശേരിയില്‍ സംഘടിപ്പിച്ച പത്രപ്രവര്‍ത്തകന്‍ കെ.രാജന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുരംഗത്ത് ലാഭവും നഷ്ടവും നോക്കാതെ പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ തലമുറ … Read More

അനുവും നളിനിയും രക്ഷകരായത് നാല് ജീവിതങ്ങള്‍ക്ക്–

തളിപ്പറമ്പ്: ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഏഴോം കൊട്ടിലയിലെ പഞ്ചായത്ത് ചിറയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. മാതമംഗ ലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇന്ദുവും മൂന്ന്, ആറ്, … Read More

രണ്ട് ലക്ഷം കളഞ്ഞുകിട്ടി- രണ്ട് കോടിയുടെ നന്‍മ മനസുമായി ഓട്ടോഡ്രൈവര്‍ എം.എ സലീം-

പഴയങ്ങാടി: റോഡരികില്‍ നിന്ന് വീണു കിട്ടിയ രണ്ടു ലക്ഷം രൂപ ഉടമക്ക് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മാടായി ഏരിയാ കമ്മിറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ എം.എ.സലീമാണ് മാതൃകയായത്. ഇന്ന് ഉച്ചയോടെ … Read More