കാലിക്കടവിലെ കരിക്കന്‍ ജനാര്‍ദ്ദനന്‍ (പോട്ട-65) നിര്യാതനായി.

പന്നിയൂര്‍: കാലിക്കടവിലെ കരിക്കന്‍ ജനാര്‍ദ്ദനന്‍ (പോട്ട-65) നിര്യാതനായി. പരേതരായ ഒതേനന്‍-പാഞ്ചാലി ദമ്പതികളുടെ മകനാണ്. ഭാര്യ: പറശ്ശിനിക്കടവ് കൊവ്വല്‍ ചന്ദ്രോത്ത് കുടുംബാംഗം സജിനി. മക്കള്‍: നിതിന്‍, മേഘ്‌ന ജനാര്‍ദ്ദനന്‍. മരുമകള്‍: രേഷ്മ പന്തളം. സഹോദരങ്ങള്‍: കുഞ്ഞമ്പു പരേതരായ കുഞ്ഞിരാമന്‍, ഒതേനന്‍, കുഞ്ഞാതി. ശവസംസ്‌കാരം … Read More

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഈവര്‍ഷത്തെ നിറയും പുന്നല്‍ കൂഴവും പുത്തരിയും കുറിച്ചു.

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഈവര്‍ഷത്തെ നിറയും പുന്നല്‍ കൂഴവും പുത്തരിയും കുറിച്ചു. ആഗസ്ത് 7 ന് വ്യാഴാഴ്ച കാലത്ത് 8 മണി മുതല്‍ 9 മണി വരെയുള്ള സമയത്ത് നിറയും , ആഗസ്ത് 30 ന് ശനിയാഴ്ച 10.57 മുതല്‍ 11.38 … Read More

ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു.

പയ്യന്നൂർ: ലൈസൻസ്‌ ഡ് എഞ്ചിനിയേഴ്സ് & സുപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് )  നാല് വർഷക്കാലം സംസ്ഥാന സെക്രട്ടറിയായും രണ്ട് വർഷക്കാലം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി.സി.വി. ദിനേശ്കുമാറിൻ്റെ ആകസ്മികമായ നിര്യാണത്തിൽ പയ്യന്നൂർ ആനന്ദതീർത്ഥാശ്രമം ഓഡിറ്റോറിയത്തിൽ വെച്ച് ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ … Read More

തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍-കര്‍ക്കിടക വാവുബലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന കര്‍ക്കിടക വാവുബലിയില്‍ നൂറുകണക്കിനാളുകല്‍ പങ്കെടുത്തു. ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പിതൃതര്‍പ്പണം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങള്‍ വാവുബലി ചടങ്ങില്‍ പങ്കെടുത്തു. തളിപ്പറമ്പ് നഗരമധ്യത്തിലെ ഏക ഭദ്രകാളി ക്ഷേത്രമാണ് തളിപ്പറമ്പ് … Read More

തളിപ്പറമ്പ് ജില്ലാ ജയില്‍-കാല്‍ഭാഗംപോലും പൂര്‍ത്തിയായില്ല-നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം തുടരുന്നു.

തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നിലച്ചു, കെട്ടിടങ്ങള്‍ കാടുകയറുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ബാഹുല്യവും ജയിലില്‍ ഉണ്ടായിക്കൊണ്ടിരുന്ന രാഷ്ട്രീയസംഘര്‍ഷങ്ങളും കുറക്കുന്നതിന്റെ ഭാഗമായി ജയില്‍ പരിഷ്‌ക്കരണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2015 ലാണ് തളിപ്പറമ്പില്‍ പുതിയ ജയില്‍ നിര്‍മ്മിക്കാന്‍ … Read More

ഹോട്ടലുടമക്ക് കാലന്‍ മമ്മദിന്റെ മര്‍ദ്ദനം.

ചന്തേര: ഹോട്ടലില്‍ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് ഹോട്ടലുടമയെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ പൊറോപ്പാട് ഹോട്ടല്‍ നടത്തുന്ന സൗത്ത് തൃക്കരിപ്പൂര്‍ കണ്ണംകൈയിലെ ഗ്രീന്‍ഹൗസില്‍ ഷബീര്‍അലിക്കാണ്(40)മര്‍ദ്ദനമേറ്റത്. ജൂലായ്-19 ന് രാത്രി 9.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മമ്മദ് എന്ന കാലന്‍ … Read More

മണ്‍സൂണ്‍ ബംബര്‍ 3-ാം സമ്മാനം അഞ്ചുലക്ഷം പത്മയില്‍.

തളിപ്പറമ്പ്: ഇന്ന് നറുക്കെടുത്ത മണ്‍സൂണ്‍ ബംബര്‍ നറുക്കെടുപ്പില്‍ മൂന്നാംസമ്മാനമായ അഞ്ചുലക്ഷം രൂപ തളിപ്പറമ്പിലെ പ്രമുഖ ലോട്ടറി ഏജന്‍സിയായ പത്മലോട്ടറിയുടെ തളിപ്പറമ്പ്ഏജന്‍സി വഴി വിറ്റ എം.എ-291581 നമ്പറിന് ലഭിച്ചു.

മണ്‍സൂണ്‍ ബംബര്‍ 10 കോടി തളിപ്പറമ്പില്‍,

തളിപ്പറമ്പ്: മണ്‍സൂണ്‍ ബമ്പര്‍ 10 കോടിയുടെ ഒന്നാംസമ്മാനം തളിപ്പറമ്പ്  കുറുമാത്തൂര്‍ പൊക്കുണ്ടിലെ എ കെ ജി ലോട്ടറി സ്റ്റാള്‍ ഉടമ എ.കെ.ഗംഗാധരന്‍ വിറ്റടിക്കറ്റിന് (എം സി 678572). തളിപ്പറമ്പിലെ ലോട്ടറി മൊത്ത വ്യാപാരിയായ പി.വി.രാജിവന്റെ തമ്പുരാന്‍ ലോട്ടറിഏജന്‍സിയില്‍ നിന്നും  3 ദിവസം … Read More

പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് തടവും പിഴയും, അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെവിട്ടു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് അഞ്ച് വര്‍ഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ. മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു. ഉളിക്കല്‍ വട്യാംതോടിലെ തെരുവപ്പുഴ വീട്ടില്‍ സോണി ജേക്കബ്ബിനെയാണ്(41) തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. രണ്ടാംപ്രതിയും സോണിയുടെ പിതാവുമായ … Read More

പിടികിട്ടാപ്പുള്ളി അബ്ദുള്‍നാസര്‍ മകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി.

  പരിയാരം: അറസ്റ്റിലായ പിടികിട്ടാപ്പുള്ളി മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി. 2023 ല്‍ പരിയാരം കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ ഷിയാസിനെ(19) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു. പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്. … Read More