പരാതി രജിസ്റ്റര്‍ ചെയ്യേണ്ട–പ്രതികളെ ഞങ്ങള്‍ പിടിച്ചോളാം-ക്ഷേത്രഭാരവാഹികള്‍ക്ക് പരിയാരം പോലീസ് വക ഉപദേശം

പരിയാരം: പരാതി രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് ക്ഷേത്രകമ്മറ്റിക്കാര്‍ക്ക് പോലീസിന്റെവക ഉപദേശം. ഇന്നലെ മോഷണം നടന്ന കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഭാരവാഹികളോടാണ് പരിയാരം പോലീസിന്റെ ഉപദേശം. ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 … Read More

പരിസരങ്ങളില്‍ മണിക്കൂറുകളോളം സുഗന്ധം പരത്തി കര്‍പ്പൂരമരങ്ങള്‍ ഓര്‍മ്മയായി-

തളിപ്പറമ്പ്: നൂറ്റാണ്ട് പിന്നിട്ട കര്‍പ്പൂരമരങ്ങള്‍ മുറിച്ചുനീക്കി. റോഡ് വികസനത്തിന്റെ ഭാഗമായി കരിമ്പം ജില്ലാ കൃഷിഫാമിന്റെ സ്ഥലം ഏറ്റെടുത്തതോടെയാണ് 117 വര്‍ഷം പഴക്കമുള്ള ഈ അപൂര്‍വ്വ മരങ്ങള്‍ ഇന്നലെ മുറിച്ചു നീക്കിയത്. കര്‍പ്പൂരം ഉണ്ടാക്കാന്‍ ഈ മരത്തിലെ തൈലകോശങ്ങളെയാണ് ഉപയോഗിക്കുന്നത്. സിനമോമം കാഫഫെറ … Read More

പൈതൃകസിദ്ധിക്ക് മുന്നില്‍ ഉയര്‍ന്ന യോഗ്യതയും വെള്ളക്കോളര്‍ പളപളപ്പും ഉപേക്ഷിച്ച് പത്മദാസ്

Report-കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പൈതൃകസിദ്ധിയായി ലഭിച്ച ശില്‍പനിര്‍മ്മാണത്തിനായി സ്വയം സമര്‍പ്പിക്കാന്‍ പത്മദാസിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഒരു തടസമേ ആയില്ല. വെങ്കലശില്‍പികളുടെ പൈതൃകഗ്രാമമായ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പടിഞ്ഞാറ്റയില്‍ വീട്ടില്‍ പി.പത്മദാസ് എന്ന 32 കാരനാണ് വെള്ളക്കോളര്‍ ജോലിയുടെ പളപളപ്പ് ഉപേക്ഷിച്ച് ശില്‍പനിര്‍മ്മാണം തൊഴിലായി … Read More

ചിറവക്ക് ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോര്‍ ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായ രീതിയില്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം-തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.

തളിപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചിറവക്ക്- ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോര്‍-ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായി എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കണമെന്ന് തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചിറവക്ക് മുതല്‍ കരിമ്പം വരെ യാതൊരു ശാസ്ത്രീയ പ്ലാനിങ്ങും ഇല്ലാതെ നടത്തുന്ന റോഡ് … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം

പരിയാരം: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമം ഏര്‍പ്പെടുത്തിയ പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക നേതൃനിര പ്രവര്‍ത്തകനും സംരംഭകനുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്ക്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ നിര്‍മ്മിച്ച് സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന തലശ്ശേരി ഒ.വി.റോഡിന്റെ ശില്പി വി.പി … Read More

ക്ഷേത്രത്തില്‍ കവര്‍ച്ച ശ്രീകോവില്‍ പിക്കാക്‌സ് ഉപയോഗിച്ച് തകര്‍ത്തു-ഭണ്ഡാരവും ഓഫീസിലെ മേശയില്‍ നിന്ന് പണവും കവര്‍ന്നു-

പരിയാരം: കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ ആറരയോടെ കഴകക്കാരന്‍ സുരേഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം … Read More

തടഞ്ഞുവെച്ച സ്ഥാനക്കയറ്റങ്ങള്‍ ഉടന്‍ നടത്തണമെന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) കണ്ണൂര്‍ ജില്ലാസമ്മേളനം-

തളിപ്പറമ്പ്: സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ആക്ടിന്റെ പേരില്‍ തടഞ്ഞുവെച്ച ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതല്‍ സബ്ബ് എഞ്ചിനീയര്‍ വരെയുള്ള സ്ഥാനക്കയറ്റം ഉടന്‍ നടത്തണമെന്നും, അര്‍ഹമായ പ്രമോഷനുകള്‍ സമയബന്ധിതമായി നടത്തണമെന്നും, വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തണമെന്നും, അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് ഹില്‍ ഏരിയാ അലവന്‍സ് നല്കണമെന്നും, … Read More

നവവധുവിനെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി-

തിരുവനന്തപുരം: നവവധു ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അര്യനാട് അണിയിലക്കടവ് സ്വദേശി മിഥുനിന്റെ ഭാര്യ ആദിത്യ(24)നെയാണ് മരിച്ച നിലയില്‍ കണ്ടത്. 3 മാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. മിഥുന്‍ ജോലിക്ക് പോയശേഷമാണ് യുവതി തൂങ്ങിമരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിന് … Read More

ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ … Read More

മഹാത്മാഗാന്ധിയെ കൊന്നിട്ടും ചിലര്‍ക്ക് ഇപ്പോഴും പക മാറുന്നില്ല- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കൊണ്ടാടുന്നവര്‍ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും പകരം പുതിയ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മേലേതിയടത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന മഹാത്മാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ … Read More