പട്ടുവം കാവില്‍മുനമ്പ്-കണ്ണപുരം-ചെറുകുന്ന് പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം-സി.പി.ഐ.(എം)അരിയല്‍ ലോക്കല്‍ സമ്മേളനം-കെ.ദാമോദരന്‍ വീണ്ടും സെക്രട്ടറി-

തളിപ്പറമ്പ്: പട്ടുവം കാവില്‍മുനമ്പ്- കണ്ണപുരം ചെറുകുന്ന് പാലം നിര്‍മാണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ നല്കി പണി ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അരിയില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുറിയാത്തോട് കമ്യുണിറ്റി ഹാളില്‍ (കെ.കുഞ്ഞപ്പ നഗര്‍) നടന്ന സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റി … Read More

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസ്

മയ്യില്‍: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജോത്സ്യനെതിരെ കേസ്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെ തിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശിയായ 40 കാരിയാണ് പരാതി നല്‍കിയത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയോട് … Read More

കെട്ടിടം വിവാദം-മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍-താക്കോല്‍ തിരിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ രജിസ്റ്റര്‍ നോട്ടീസയച്ചു.-

പരിയാരം: കോവിഡ് കാലത്ത് ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റല്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂ അധികൃതര്‍ ഏറ്റെടുത്ത കെട്ടിടത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വാടക ഇതിനകം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ടു മാസത്തെ നിയമപ്രകാരമുള്ള … Read More

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുടെ ഓഫീസില്‍ സത്യാഗ്രഹം നടത്താനെത്തിയ സംരംഭകന്‍ അറസ്റ്റില്‍-

പരിയാരം: സത്യാഗ്രഹം നടത്താനെത്തിയ സംരംഭകനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ലേഡിസ് ഹോസ്റ്റല്‍ വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് സത്യാഗ്രഹത്തിനെത്തിയ സംരംഭകന്‍ പിലാത്തറ ചുമടുതാങ്ങിയിലെ എസ്.പി.അബ്ദുള്‍ ഷുക്കൂറിനെയാണ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ ബിരിയാണി ചലഞ്ച്-

തളിപ്പറമ്പ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി (അള്ളാംകുളം വിഭാഗം). കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ നിര്‍ധനരെയും അവശ രോഗികളെയും … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 ന് കല്ലിങ്കീലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തന്നെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും വിവരാവകാശ മാഫിയയില്‍ പെട്ട ചിലരും നിരന്തരം വേട്ടയാടിയതായി കല്ലിങ്കീല്‍ … Read More

കല്ലിങ്കീലിന്റെ വീഴ്ച്ചക്ക് പിന്നില്‍ അഡ്വ. വിനോദ് രാഘവന്റെ ഒറ്റയാള്‍പോരാട്ടം-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്റെ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചത് അഡ്വ.വിനോദ് രാഘവന്റെ നിരന്തരമായ നിയമപോരാട്ടം. ബാങ്കില്‍ നടന്ന നിയമനക്രമക്കേടുകളേക്കുറിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പരാതിയുമായി എത്തിയ തളിപ്പറമ്പ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടെറി കൂടിയായ വിനോദ് രാഘവന് 2018 ല്‍ നടന്ന ബാങ്ക് … Read More

വാഴവേലില്‍ ശിവരാമന്‍ നായര്‍(73) നിര്യാതനായി-സംസ്‌ക്കാരം വെള്ളിയാഴ്ച്ച(15) ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍-

ചിറ്റാരിക്കല്‍: ചിറ്റാരിക്കല്‍  ഇരുപത്തിയഞ്ച് മല്ലുകുന്നിലെ വാഴവേലില്‍ ശിവരാമന്‍ നായര്‍(73) നിര്യാതനായി. സംസ്‌ക്കാരം നാളെ(ഒക്ടോബര്‍-15) ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കള്‍: റെജിമോന്‍, വിനോദ്, ഗോപകുമാര്‍. മരുമക്കള്‍: കുമാരി, സരിത, നീതു.

പുഴയില്‍ കാണാതായ കൃഷിവകുപ്പ്‌   ജീവനക്കാരനെ കണ്ടെത്തിയില്ല, തെരച്ചിലിന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും-

ശ്രീകണ്ഠാപുരം: പയ്യാവൂര്‍ പുഴയില്‍ വീണ് കാണാതായ ഇരിക്കൂര്‍ കൃഷി ഓഫിസ്സിലെ കൃഷി അസിസ്റ്റന്റ് മല്ലിശ്ശേരില്‍ അനില്‍ കുമാര്‍(34) നെ കണ്ടെത്താന്‍ അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. ഇരിട്ടി ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി തളിപ്പറമ്പില്‍ നിന്നുള്ള അഗ്നിശമനസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് … Read More

നഗരസഭാ ജീവനക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തല്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ്-

തളിപ്പറമ്പ്: നഗരസഭാ കാവല്‍ക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാത്രി എട്ടരക്കായിരുന്നു സംഭവം. നഗസഭാ വാച്ച്മാന്‍ ഗോപാലകൃഷ്ണനെ അക്രമിച്ച് പ്രതികള്‍ പശുവിനെ പിടിച്ചുകൊണ്ടുപോയതായാണ് പരാതി. അലഞ്ഞുതിരിയുന്ന … Read More