അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍-

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനിലെ 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടംവരുത്തിയതിനാണ് നടപടി. കഴിഞ്ഞ മാസം 30 ന് പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയും … Read More

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം-ബാബുവൈദ്യര്‍ സംസാരിക്കുന്നു.

        ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് മാത്രമേ രോഗങ്ങളെ ചെറുക്കാനാവൂ എന്ന് പ്രമുഖ പാരമ്പര്യ വൈദ്യനും വന്ധ്യതാ ചികില്‍സകനുമായ എം.ബാബുവൈദ്യര്‍ പറയുന്നു. കോവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതോടൊപ്പം മഴക്കാല രോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ … Read More

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കടലാസ് രസീത് ഇല്ല-വിവരങ്ങള്‍-മൊബൈലില്‍ ലഭിക്കും.

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി ഏതാനും ആഴ്ചകള്‍കൂടി മാത്രം. ജൂലായ് ഒന്നുമുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കും. പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി ‘ഇ-ടി.ആര്‍ അഞ്ച്’ … Read More

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു.

കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ആണ് കവര്‍ച്ചയ്ക്കിരയായത്. ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് … Read More

കില തളിപ്പറമ്പ് ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; മുഖ്യമന്ത്രി ജൂണ്‍ 13ന് ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: കില തളിപ്പറമ്പ് ക്യാംപസ്അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള ജൂണ്‍ 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് … Read More

പരിസ്ഥിതിയെ മനുഷ്യന്‍ ആവശ്യമായതിലും കൂടുതലായി ഉപയോഗിക്കുന്നു-ഡി.ജി.പി ഡോ.ബി.സന്ധ്യ.

ഇത് കേരളം അറിയേണ്ട പുസ്തകമെന്ന് ഡോ.ബി.സന്ധ്യ. പരിയാരം: പരിസ്ഥിതിയില്‍ മനുഷ്യന്‍ വരുത്തിയ വലിയ വലിയ മാറ്റങ്ങളാണ് കോവിഡ് പോലുള്ള മഹാമാരിക്ക് കാരണമായി മാറിയതെന്ന് ഡി.ജി.പി ഡോ.ബി.സന്ധ്യ. മനുഷ്യന്‍ പ്രകൃതിയെ ആവശ്യമായതിലും എത്രയോ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് … Read More

പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്

തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്. സംസ്‌കൃതി കേരള, മാതൃമലയാളം മധുര മലയാളം ട്രസ്റ്റ് എന്നിവര്‍ സംയുക്തമായിട്ടാണ് ഇന്ന് രാവിലെ തൃച്ചംബരം യുപി സ്‌കൂളില്‍ ഇലഞ്ഞിമരം നട്ടത്. പരിസ്ഥിതി-വന്യ ജീവി സംരക്ഷകനും ട്രസ്റ്റ് അംഗവുമായ വിജയ് … Read More

പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്യാതനായി–മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അനുശോചിച്ചു.

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) നിര്യാതനായി. ഓച്ചിറയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദേഹാസ്വാസ്യം ഉണ്ടായതിനെതുടര്‍ന്ന് വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ ഗോപാലകൃഷ്ണന്‍ ചടയമംഗലം … Read More

കൂട്ടുംമുഖം സി.എച്ച്.സിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കും, അടുത്തമാസത്തോടെ തീരുമാനം-

തളിപ്പറമ്പ്: കൂട്ടുംമുഖം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. കിടത്തി ചികില്‍സക്കുള്ള വാര്‍ഡുകളും മറ്റ് സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും മൂന്ന് ഷിഫ്റ്റില്‍ ജീവനക്കാര്‍ … Read More

പ്ലാസ്റ്റിക്ക് വിറ്റു-പഞ്ചായത്ത് പിടിച്ചു-പതിനായിരം പിഴ വിധിച്ചു-

ചെങ്ങളായി: നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, പതിനായിരം രൂപ പിഴയിട്ടു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍  ആന്റി  പ്ലാസ്റ്റിക് വിജിലന്‍സ് ടീം നടത്തിയ പരിശോധനയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തിലാണ് കടകളില്‍ പരിശോധന നടത്തിയത്. വളക്കൈ … Read More