കാനം രാജേന്ദ്രന്‍(73)നിര്യാതനായി.

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73)നിര്യാതനായി. ഹൃദയാഘാതംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ വാഴൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2015 മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു .  

സംസ്ഥാന ജേതാവ് അജുല്‍ദേവിനു റെയില്‍വേ സ്റ്റേഷനിലും സ്‌കൂളിലും വന്‍ സ്വീകരണവും ഘോഷയാത്രയും

മൊറാഴ: എറണാകുളത്ത് നടന്ന 65-മത് സ്‌കൂള്‍ ഗെയിംസില്‍ തൈകൊന്‍ഡോ 23 Kg വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ മൊറാഴ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി അജുല്‍ദേവിന് സ്‌കൂളിലെ കുട്ടികളുടെയും മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. … Read More

ചവനപ്പുഴയിലെ കെ.ഹാരീസ് നിര്യാതനായി

തളിപ്പറമ്പ്:ചവനപ്പുഴ ഇടിസി കുന്നിലെ കെ.ഹാരിസ് ( 60 ) നിര്യാതനായി. ഭാര്യ: എസ്.ആബിദ. മക്കള്‍: ആയിഷ ഷെറിന്‍, അഫ്‌സല്‍ റഹ്‌മാന്‍, അദ്‌നാന്‍ഹാരിസ്. മരുമകന്‍: കെ.അര്‍ഷാദ്. സഹോദരങ്ങള്‍: മുസ്തഫ ( റിട്ട: പോലീസ് ), ആബിദ്, റഫീഖ് (റാസല്‍ ഖൈമ ), സിയാദ്, … Read More

വളര്‍ച്ച അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ എത്തിയില്ല. ജോസ് ചെമ്പേരി

കണ്ണൂര്‍: ഇന്ത്യയുടെ സാമ്പത്തിക രംഗം വികസിക്കുകയാണെന്നും, ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ എത്തിയെന്നുമുള്ള കേന്ദ്ര ധനകാര്യ മന്ത്രിയുടെ അവകാശവാദം കുത്തകകള്‍ക്കിടയിലും, സമ്പന്നര്‍ക്കിടയിലും കാണാം. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗങ്ങളായ കൃഷിക്കാര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, ചെറുകിട വ്യവസായികള്‍, … Read More

തളിപ്പറമ്പിലെ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ജോയി കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ തിരൂര്‍ സ്വദേശി പി.ജെ.ജോയ് (27)യാണ് തളിപ്പറമ്പ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്. … Read More

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഇന്ന് പട്ടുവത്ത്.

തളിപ്പറമ്പ്: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ ഇന്ന് വൈകുന്നേരം പട്ടുവത്ത്. കര്‍മ്മ കുശലതയുടെ 7 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പട്ടുവം ഉസ്താദിന് ജന്മനാട് നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്റെ സമാപന പരിപാടികള്‍ കന്‍സുല്‍ ഉലമ നഗറില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹക്കീം സഅദി അധ്യക്ഷത … Read More

ഭയപ്പാടിന്റെ 45 വര്‍ഷങ്ങള്‍ പിന്നിട്ട്-ലിസ.

ഭാര്‍ഗവീനിലയം മുതല്‍ നിരവധി ഭീകര സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമ എന്ന വിശേഷണം ലിസക്ക് മാത്രമുള്ളതാണ്. 1978 ഡിസംബര്‍ 8 ന് ഇതേ ദിവസമാണ് 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ റിലീസ് ചെയ്തത്. ലിസയെ … Read More

രേവന്ത്‌റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ഹൈദരാബാദ്: തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി … Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു.

കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി. മേജര്‍ … Read More

കളമശേരി സ്ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു–മരിച്ചവരുടെ എണ്ണം എട്ടായി.

കൊച്ചി: കളമശേരി സ്ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശിനി ലില്ലി ജോണ്‍ (76) ആണ് മരിച്ചത്. സ്ഫോടനത്തില്‍ മരിച്ച ജോണിന്റെ ഭാര്യയാണ് ലില്ലി. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അഞ്ചുദിവസം മുന്‍പാണ് റിട്ട. വില്ലേജ് … Read More