നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്.

മെയിന്‍ റോഡ് ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ മില്‍മ ബൂത്തിന് സമീപം കച്ചവടം നടത്തുന്ന ഞാറ്റുവയലിലെ മലിക്കന്‍ വീട്ടില്‍ എം.അയൂബ്(36)നെ ഇന്നലെ രാത്രി ഏഴോടെയാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

18 പേക്കറ്റ് ഹാന്‍സും 17 പേക്കറ്റ് കൂള്‍ലിപും പിടിച്ചെടുത്തു.

ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിന് സമീപം വെച്ച് അതിഥി തൊഴിലാളികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തിയ ഏഴാംമൈല്‍ സൈദാരകത്ത് എസ് മുഹമ്മദ്ഷീസ്(22)നെ എസ്.ഐ കെ.പി.മനോജ് പിടികൂടി.

ഇപ്പോള്‍ ചൊറുക്കള ചാണ്ടിക്കരി സ്ട്രീറ്റ് നമ്പര്‍ 7 ലാണ് ഇയാള്‍ താമസിക്കുന്നത്.

11 പേക്കറ്റ് കൂള്‍ലിപ് പോലീസ് പിടിച്ചെടുത്തു.

നഗരത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.