കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പന്നിയൂര്‍: പന്നിയൂര്‍, കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാരുടേയും, അംഗന്‍വാടി ജീവനക്കാരുടേയും സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ഡി.സി.സി. ജന. സെക്രട്ടെറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ വി നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.

പന്നിയൂര്‍മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, ബ്ലോക്ക് ഭാരവാഹികളായ ക്ലീറ്റസ്, ആലി കുഞ്ഞി, ബി.പി.ഹംസ , കെ.റഷീദ് ,സുനില്‍ കുമാര്‍, പി.പി.നിസാര്‍, മാത്യു മാസ്റ്റര്‍, ശശിധരന്‍, സതി ദേവി, ബേബി ഫിലിപ്പ്, എ.കെ. ഗൗരി, സി.വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.