നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകങ്ങളുമായി അവര്‍ വീണ്ടും മുത്തേടത്തില്‍.

തളിപ്പറമ്പ്: നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെത്തി നൂറോളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സ്‌ക്കൂള്‍ലൈബ്രറിക്ക് സംഭാവന ചെയ്തു.

1963 എസ്.എസ്.എല്‍.സി ബാച്ചിന്റെ പന്ത്രണ്ടാമത് സംഗമം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.ദേവിക ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മയുടെ മുഖ്യ സംഘാടകന്‍ എ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യാധ്യാപിക ശ്രീജ, മുന്‍ ഹെഡ്മാസ്റ്റര്‍ എസ്.കെ.നളിനാക്ഷന്‍, ലൈബ്രേറിയന്‍ അശ്വിന്‍ മാസ്റ്റര്‍, മുന്‍ ലൈബ്രേറിയന്മാരായിരുന്ന അനുനാഥ് മാസ്റ്റര്‍, ബാബു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

എ.പത്മനാഭന്‍, ഉണ്ണി, കെ.വി.പത്മനാഭന്‍, പ്രേമ, നളിനി, യശോധര എന്നിവരാണ് നൂറോളം പുസ്തകങ്ങള്‍ സ്‌ക്കൂള്‍ ലൈബ്രറിക്ക് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം പുസ്തക ഷെല്‍ഫ് സ്‌ക്കൂളിന് സംഭാവന നല്‍കിയിരുന്നു.

ചടങ്ങിന് പി.വി.കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. 

ഉണ്ണിയുടെ റിക്കാഡ് ഡാന്‍സും ഭാര്‍ഗവിയുടെ ഗീതാ സ്‌തോത്രപാരായണവും, യശോധര, ഓമന പത്മനാഭന്‍, പത്മിനി കുഞ്ഞിരാമന്‍ എന്നിവരുടെ ഗാനങ്ങളും ചടങ്ങിന് ഹരം പകര്‍ന്നു. സി. കരുണാകരന്‍ റിപ്പോര്‍ട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു.

എം.രാഘവന്‍ നന്ദി പറഞ്ഞു.