പരിയാരത്ത് തൂങ്ങിമരിച്ച കൂനമ്മാക്കല്‍ കുര്യന്റെ ശവസംസ്‌ക്കാരം നാളെ ഏപ്രില്‍-19 ന്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ച ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്റെ (71) മൃതദേഹം നാളെ(ഏപ്രില്‍-19) രാവിലെ 10 ന് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
ഇന്നലെ ഉച്ചക്ക്ശേഷം 2.30 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ മദര്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത കുര്യനെ രാത്രി 9.50 നാണ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ കെട്ടറുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
പൈനാടത്ത് കുടുംബാംഗം എല്‍സിയാണ് ഭാര്യ.
മക്കള്‍: ജിന്‍സി, ബിന്‍സി.
മരുമക്കള്‍: റോബിന്‍ തെനംമാക്കല്‍, ജിന്‍സ് വരകനാട്ട്.
സഹോദരങ്ങള്‍-ആഗ്‌സതി, മാമച്ചന്‍, മേരി, ജോസഫ്, അന്നമ്മ, കുട്ടിയമ്മ.