കഞ്ചാവ് സിഗിരറ്റ്- രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസിന്റെ പിടിയിലായി.

ഇന്നലെ രാത്രി എട്ടിന് മന്ന റയാന്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളിന് സമീപംവെച്ചാണ് പുഷ്പഗിരി ഗാന്ധിനഗര്‍റോഡിലെ

പി.പി.റഷീദിന്റെ മകന്‍ പി.പി.റെയ്ഹാന്‍(21)നെ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടയില്‍ എസ്.ഐ.ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

മന്ന സൈന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് ഇന്നലെ വൈകുന്നേരം 4.50 ന് നടന്ന പരിശോധനയില്‍ തളിപ്പറമ്പ്

മദ്രസക്ക് സമീപത്തെ ജസീല്‍ മന്‍സിലില്‍ ഹംസയുടെ മകന്‍ എം.കെ.മനാഫ്(39)നെയും കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടയില്‍ എസ്.ഐ കെ.കെ.ഗംഗാധരന്റെ നേതൃത്വത്തില്‍ പിടികൂടി.