കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ റേറ്റ് ഏകീകരണം നടപ്പിലാക്കി എ.കെ.ബി.ഡി.സി.എ കണ്ണൂര്‍ ജില്ല കമ്മിറ്റി

തളിപ്പറമ്പ്: ജില്ലയിലെ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധീകൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍വെല്‍ റിഗ്ഗുകളെ അധീകൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും, അതോടൊപ്പം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച് ബോര്‍വെല്‍ നിര്‍മ്മാണം നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന അംഗീകൃതമല്ലാത്ത ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആള്‍ … Read More

വ്യാപാരികളും നഗരസഭാഅധികൃതരും തമ്മില്‍ വാക്കേറ്റം.

തളിപ്പറമ്പ്: ലൈസന്‍സ് പുതുക്കാന്‍ മാലിന്യപെട്ടികള്‍ സ്ഥാപിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യണം, തളിപ്പറമ്പ് നഗരസഭയില്‍ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം. വ്യാപാരികള്‍ ലൈസന്‍സ് പുതുക്കുന്നതിന് ചെന്നപ്പോള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്മാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായതിന്റെ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി … Read More

ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണം-

തളിപ്പറമ്പ്: ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൃച്ചംബരം കെ.പി.രാഘവപൊതുവാള്‍ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ … Read More

ഒന്നിച്ച് മദ്യപിക്കുമ്പോള്‍ വാക്തര്‍ക്കം-യുവാവിനെ മര്‍ദ്ദിച്ചു.

കുടിയാന്‍മല: ഒന്നിച്ച് മദ്യപിക്കുമ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിന്റെ വിരോധത്തിന് മൂന്നംഗസംഘം യുവാവിനെ മര്‍ദ്ദിച്ചു. നടുവില്‍ പടിഞ്ഞാറ് സ്വദേശി  വടക്കേടത്ത് വീട്ടില്‍ വി.വി.പ്രജുലിനാണ്(28)ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദിച്ചത്. ഫിബ്രവരി 27 ന് പ്രജുല്‍ നടുവില്‍ അറക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയപ്പോള്‍ മങ്കരയിലെ സൂരജ്, ക്രിസ്, … Read More

നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി.

ഇരിട്ടി: നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി. തില്ലങ്കേരി ആലയാട്ടെ മീത്തലെ വീട്ടില്‍ എം.അജേഷ്(38), വിളമന മാടത്തില്‍ പുല്ലുവട്ടം വീട്ടില്‍ പി.അഭിലാഷ്(31), മാടത്തില്‍ വേമ്പേരി വീട്ടില്‍ കെ.സന്തോഷ്(38), ചെറുവാഞ്ചേരി പാറമ്മല്‍പീടിക കില്‍ക്കാനിന്റവിട പീട്ടില്‍ കെ.ശ്രിംജിത്ത്(36) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ 2.25 ന് വള്ളിയാട്ട് … Read More

വന്യമൃഗശല്യം സ്ഥിരം കാലാപരിപാടികള്‍ ആവര്‍ത്തിക്കുന്നു. ഇന്‍ഫാം.

പരിയാരം: വന്യമൃഗശല്യം പരിഹരിക്കാന്‍ തടയല്‍, ഉപരോധം ചര്‍ച്ച എന്നീ സ്ഥിരം കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഇന്‍ഫാം. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന 73 ഗ്രാമ പഞ്ചായത്തുകളില്‍ വെറും 600 കോടി മുടക്കിയാല്‍ ജനകിയ പങ്കാളിത്തത്തോടുകൂടി വന്യമൃഗ ശല്യം പ്രതിരോധിക്കുവാനും ആവശ്യമായ നിയമഭേദഗതികളോടെ ഈ വിപത്തിന് … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം പിറന്നാള്‍ നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണസാലയായ അറ്റ്‌ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികം നാളെ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് 4 വരെ ഡയമണ്ട് എക്‌സിബിഷന്‍ കം സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

ചന്തേര: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ ആര്‍,സി.ഉടമക്കെതിരെ കേസ്. പടന്ന ചൊക്കിക്കണ്ടത്തെ നഫീസ മന്‍സിലില്‍ പി.സി.നഫീസത്തിന്റെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയിലാണ് പടന്ന മൂസഹാജി മുക്കിന് സമീപത്തുവെച്ച് കെ.എല്‍-60 യു-5421 … Read More

പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മുണ്ട്യക്കാവിന് സമീപത്തെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ കെട്ടിടത്തില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.മോഹനചന്ദ്രന്‍ അധ്യക്ഷത … Read More

അപവാദപ്രചാരണം നടത്തിയതിന് കേസെടുത്തു.

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം എടാട്ടെ മീത്തലെ പുരയില്‍ വി.ജസീലയുടെ പരാതിയിലാണ് കേസ്. 2025 ജനുവരി-28 ന് രാത്രി 7 മുതല്‍ രാത്രി 12 വരെയുള്ള സമയത്ത് എടാട്ട് കോളേജ് ബസ്‌റ്റോപ്പ് മുതല്‍ എടാട്ട് … Read More