ഒ.അജിത്ത് ബാബുവിന്റെ മരണം: ജനകീയ കര്‍മ്മ സമിതി ഡിവൈ.എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി.

പയ്യന്നൂര്‍: വെള്ളൂര്‍ കിഴക്കുമ്പാട്ടെ ഒ.അജിത്ത് ബാബുവിന്റെ മരണത്തിലെ ദുരൂഹത നിക്കണമെന്നും മരണത്തിനു ത്തരവാദികളായവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് മുന്‍ എം.എല്‍.എ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍. … Read More

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്‌ക്കൂള്‍ കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്‌ക്കൂള്‍ കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ തായിനേരി എസ്.എ.പി.ടി.എം സ്‌ക്കൂള്‍ കായികാധ്യാപകന്‍ രഘുവിന്റെ പേരിലാണ് കേസ്. പയ്യന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ എസ്.സി.പി വീട്ടില്‍ ടി.കെ.മുഹമ്മദ് അലിഷാന്റെ പരാതിയിലാണ് കേസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ജൂണ്‍-22 … Read More

ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ജീവിതം പൊതുസമൂഹത്തിന് മാതൃകാപരമെന്ന്: എം.പി ഉണ്ണികൃഷ്ണന്‍

പരിയാരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ഉയര്‍ത്തിപ്പിടിച്ച … Read More

ഉദ്യോഗസ്ഥരെ തടഞ്ഞ കേസ്. എല്ലാ വയല്‍ക്കിളികളേയും കോടതി വെറുതെവിട്ടു.

തളിപ്പറമ്പ്: പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ … Read More

കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.

തളിപ്പറമ്പ്: കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ചെറുതാഴം പിലാത്തറയിലെ മേലത്തില്‍ വീട്ടില്‍ എം.അബ്ദുള്‍ അസീസിനാണ്(39)പരിക്കേറ്റത്. ജൂണ്‍-24 ന് രാവിലെ 10.10 ന് തളിപ്പറമ്പ് ടാഗോര്‍വിദ്യാനികേതന്‍ സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം. അബ്ദുല്‍അസീസ് തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍-59-ഇസഡ് 5845 സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ അള്ളാംകുളം ഭാഗത്തുനിന്നും … Read More

എസ്.ഐ കെ.പി.ശ്രീധരന് യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഈ മാസം വിരമിക്കുന്ന എസ് ഐ കെ.പി.ശ്രീധരന് കേരള പോലീസ് ഓഫീസര്‍ അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍ ഐപിഎസ് ഉദ്ഘാടനം … Read More

തളിപ്പറമ്പിന് വ്യത്യസ്ത നിറം പകരാന്‍ റിവൈവ തുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന് വ്യത്യസ്തമായ അനുഭവമായി മാറാന്‍ റിവൈവ തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. വിരല്‍ തുമ്പില്‍ ജീവന്‍ വിരിയിക്കുന്ന ചിത്രകലാ മാന്ത്രികന്‍ എബി.എന്‍.ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എബി.എന്‍ ജോസഫ് വരച്ച ചിത്രം എ.പദ്മനാഭന്‍ കാവുമ്പായിയില്‍ നിന്നും സി.അബ്ദുള്‍കരീം ഏറ്റുവാങ്ങി ആദ്യ വില്പനോദ്ഘാടനവും … Read More

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്-കൊട്ടാരക്കര സ്വദേശി കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ആര്‍മി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം വാങ്ങി വഞ്ചന നടത്തിയ കേസുകളില്‍ പ്രതിയായതിന് ശേഷം കോടതിയില്‍ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേരളത്തിലും … Read More

തളിപ്പറമ്പില്‍ വീണ്ടും തൂഫാന്‍ പ്രഹരം, എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും തൂഫാന്‍ പ്രഹരം, എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ സി.എച്ച്.മൊയ്തീന്റെ മകന്‍ പി.പി.ഷഹീര്‍(36), പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ മജീദിന്റെ മകന്‍ സി.പി.അറഫാത്ത്(39) എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ … Read More

നെരുവമ്പ്രത്ത് കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി.

പരിയാരം: കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി. ചെറുതാഴം കൊവ്വപുറത്തെ കുന്നുപറമ്പില്‍ വീട്ടില്‍ പി.എസ്.ഷിയാസ(46)നെയാണ് 2 ഗ്രാം കഞ്ചാവ് സഹിതം പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11.15 ന് എസ്.ഐക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെരുവമ്പ്രത്ത് വെച്ചാണ് … Read More