ഐ.ആര്‍.പി.സിക്ക് എയര്‍ബെഡ് സംഭാവന ചെയ്തു.

പരിയാരം: മകന്റെ സ്മരണാര്‍ത്ഥം ഐ.ആര്‍.പി.സിക്ക് എയര്‍ബെഡ് സംഭാവന ചെയ്തു. റിട്ട: ഡെപ്യൂട്ടി തഹസില്‍ദാര്‍ വിശ്വംഭരന്റെയും റിട്ട: ഹെഡ്മിസ്ട്രസ് രമണി ടീച്ചറുടെയും മകന്‍ വിനോദ് വിശ്വംഭരന്റെ സ്മരണാര്‍ത്ഥമാണ് ഐ.ആര്‍.പി.സി. പരിയാരം ലോക്കലിന് എയര്‍ബെഡ് സംഭാവന നല്‍കിയത്. വിശ്വംഭരന്‍ ഇത് സി.പി.എം പരിയാരം ലോക്കല്‍ … Read More

ഒറ്റപ്പാല കലാകായികവേദി ഉദ്ഘാടനം ചെയ്തു-

കരിമ്പം: കരിമ്പം കേന്ദ്രമാക്കി പുതിയ കലാ-സാംസ്‌ക്കാരിക സംഘടന നിലവില്‍വന്നു. ഒറ്റപ്പാല കലാകായികവേദി എന്ന പേരില്‍ രൂപീകരിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കേരളാ ക്ലേസ് ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍ ടി. വി.രാജേഷ് നിര്‍വഹിച്ചു. പി.മാധവന്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം കെ. നാരായണന്‍ നിര്‍വഹിച്ചു. … Read More

സി.പി.എം പ്ലാത്തോട്ടം ബ്രാഞ്ച് വിഭജിച്ചു-

തളിപ്പറമ്പ്: സംഘടന വിപുലീകരണത്തിന്റെ ഭാഗമായി സി.പി.എം പ്ലാത്തോട്ടം ബ്രാഞ്ച് വിഭജിച്ചു. പ്ലാത്തോട്ടം, തൃഛംബരം കോട്ടക്കുന്ന് എന്നീ പേരുകളിലാണ് പുതിയ ബ്രാഞ്ചുകള്‍ രൂപികരിച്ചത്. തൃച്ചംബരം കോട്ടക്കുന്ന് ബ്രാഞ്ച് സിക്രട്ടറിയായി ടി നാരായണനെയും, പ്ലാത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയായി ദിനേശന്‍ മാസ്റ്ററെയും തിരഞ്ഞെടുത്തു.

വിദ്യാര്‍ത്ഥികളെ ബസില്‍കയറ്റാതെ പുറത്തുനിര്‍ത്തിക്കുന്ന പ്രവണതക്കെതിരെ നടപടി വേണം-എ ഐ.എസ്.എഫ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിക്കുന്ന പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.കെ.പൊതുവാള്‍ സ്മാരക മന്ദിരത്തില്‍ വച്ച് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. ചന്ദ്രകാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. … Read More

ഐ.ആര്‍.പി.സി.തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം-

തളിപ്പറമ്പ്: ഐ.ആര്‍.പി.സി തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം ജില്ലാ ചെയര്‍മാന്‍ എം.പ്രകാശന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഇ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍, ഐ.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സനോജ്, … Read More

റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം ജാതി-മതചിന്തകള്‍ക്ക് അതീതമാകണം-രാധാകൃഷ്ണന്‍ മാണിക്കോത്ത്

തളിപ്പറമ്പ്: റസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ജാതി-മത ചിന്തകള്‍ക്ക് അതിതം മാകണമെന്ന് ദേശിയ അധ്യാപക അവാര്‍ഡ് ജേതാവും പ്രഭാഷകനുമായ രാധാകൃഷ്ണന്‍ മാണിക്കോത്ത്. തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോയിഷന്റെ നേത്യതത്തില്‍ സപ്തതി പിന്നിട്ട മുതിര്‍ന്ന റസിഡന്‍സ് അസോസിയേഷന്‍ കുടുബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു … Read More

സുധീഷ് കടന്നപ്പള്ളിക്ക് യു.ഡി.എഫിന്റെ സ്വീകരണം-

കുഞ്ഞിമംഗലം: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുധീഷ് കടന്നപ്പള്ളിക്ക് യു.ഡി.എഫ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍, എസ്.കെ.പി .സക്കറിയ, … Read More

തളിപ്പറമ്പ് ബസ്റ്റാന്റില്‍ ഇനി ബസ് കാത്ത് നില്‍ക്കണ്ട—— ഇരിക്കാം-

  തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജനങ്ങളോടൊപ്പം തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഇനി ബസ് കാത്ത് നില്‍ക്കണ്ട-ഇരിക്കാം. ജനകീയപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലേക്ക് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഇരിപ്പിടങ്ങള്‍ സംഭാവന ചെയ്തു. ഇന്ന് രാവിലെ … Read More

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍—കൈതപ്രം വിശ്വനാഥനെ അനുസ്മരിച്ചു-

കടന്നപ്പള്ളി: നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്ന പേരില്‍ നടത്തിയ പരിപാടി യുവ ഗായകന്‍ വി.പി.മിഥുന്‍.വി.പി ഉദ്ഘാടനം ചെയ്തു. ഇ.എന്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ മേലേടത്ത്, സുധീഷ് കടന്നപ്പള്ളി, … Read More

ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 4 ന് ആരംഭിക്കും

ഇരിക്കൂര്‍: ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം വിവിധ ആചാര അനുഷ്ഠാനങ്ങളോടെ ജനുവരി 4 ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം. 11 മണിക്ക് പി.പി. വേദവ്യാസന്‍ നടുവിലിന്റെ ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം … Read More