കൂവേരി —കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പുനരാരംഭിക്കണം-സി.പി.ഐ

  കുവേരി: കൂവേരി കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പുനരാരംഭിക്കണമെന്ന് സി.പി.ഐ പൂണങ്ങോട് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം പി.പി.കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി. കെ.വി.രാജന്‍ … Read More

തോലന്‍ തറവാട് കളിയാട്ടം ഏപ്രില്‍ 26, 30, മെയ് ഒന്ന് തീയതികളില്‍

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തോലന്‍ തറവാട് കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ടവും ഏപ്രില്‍ 26, 30, മെയ് 1 തിയ്യതികളില്‍ നടത്തും. ഏപ്രില്‍ 26-ന് പ്രതിഷ്ഠാദിനം. രാവിലെ 9 മണിക്ക് ഗണപതി ഹോമം, സന്ധ്യക്ക് 7 മണിക്ക് പൂജ. ഏപ്രില്‍ … Read More

ചെമ്പന്തൊട്ടിയില്‍ ഇനി മിനിമാസ്റ്റ് വെളിച്ചം

ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇരിക്കൂര്‍ എം.എല്‍.എ കെ.സി.ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മ്മിച്ച ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം … Read More

ബി.ജെ.പി.ചപ്പാരപ്പടവ് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

ചപ്പാരപ്പടവ്: മടക്കാട്-ചപ്പാരപ്പടവ് റോഡില്‍ 23 ലക്ഷം രുപ ചെലവിട്ട് പണിത കലുങ്ക്, ഉദ്ഘാടനം ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ അടിഭാഗം തകര്‍ന്ന സംഭവത്തില്‍ അഴിമതി നടത്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ചപ്പാരപ്പടവ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇവിടെ ഓവുചാല്‍ … Read More

സമര യൗവ്വനത്തിന്റെ സംഗമവേദിയായി പരിയാരം പഞ്ചായത്ത് യുവസഭ.

തളിപ്പറമ്പ: മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രയാണം യുവസഭ പരിയാരം പഞ്ചായത്തിലെ കോരന്‍പീടികയില്‍ നടന്നു. നിരവധി സമര പോരാട്ടങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തുന്ന യുവതയുടെ സംഗമ വേദിയായിരുന്നു പഞ്ചായത്തിലെ യുവസഭ. പരിയാരം പഞ്ചായത്ത് യൂത്ത് ലീഗ് … Read More

മെയ് 21 ന് കുറുമാത്തൂരില്‍ കര്‍ഷകചങ്ങല– 23 ന് 6000 വീടുകളില്‍ വിളവിറക്കും-

കുറുമാത്തൂര്‍: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, ഭക്ഷ്യസ്വയംപര്യാപ്തമാക്കുക, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി കേരള സര്‍ക്കാറിന്റെ രണ്ടാം നൂറ്ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നതിന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ തലസമിതി … Read More

പാലയാടുകാര്‍ക്ക് വെറും റോഡല്ല; രാജവീഥി തന്നെ സമ്മാനിച്ച് ചെറുതാഴം പഞ്ചായത്ത്.

പരിയാരം: വെറുമൊരു റോഡിന് ചോദിച്ചപ്പോള്‍ പഞ്ചായത്ത് നല്‍കിയത് മനോഹരമായ രാജവീഥി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നിലെ ദേശീയപാതയില്‍ നിന്നും ശ്രീസ്ഥയിലേക്ക് പോകുന്ന റോഡില്‍ അരകിലോമീറ്റര്‍ മാറിയുള്ള പാലയാട് പ്രദേശത്തെ ആളുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ചെറുതാഴം പഞ്ചായത്ത് സാര്‍ത്ഥകമാക്കിയത്. ഇവിടേക്ക് പോകാന്‍ … Read More

റംസാന്‍ കിറ്റ് വിതരണവും സ്‌നേഹസംഗമവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം 80-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ കിറ്റ് വിതരണവും സ്‌നേഹസംഗമവും സംഘടിപ്പിച്ചു. സ്‌നേഹസംഗമത്തോടനുബന്ധിച്ച് നടത്തിയ റംസാന്‍ കിറ്റ് വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.പി അബ്ദുള്‍റഷീദ് ഉദ്ഘാടനം … Read More

കുറുമാത്തൂര്‍ ഏരിയ തസ്‌കിയത്ത് ക്യാമ്പ് ഇബ്‌നു ആദം ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: സുന്നി യുവജന സംഘം കുറുമാത്തൂര്‍ ഏരിയാ തസ്‌കിയത്ത് ക്യാമ്പ് കരിമ്പം പാലം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മുസ്തഫ … Read More

കൊഴുമ്മല്‍ മാധവന്‍ ആചാരി ഇനി മാധവന്‍ വിശ്വകര്‍മ്മന്‍

പരിയാരം: കൊഴുമ്മല്‍ മാധവന്‍ ആചാരി ഇനി മാധവന്‍ വിശ്വകര്‍മ്മന്‍. കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ തച്ചുശാസ്ത്രജ്ഞന്‍ മാധവന്‍ ആചാരിയെ ക്ഷേത്ര നവീകരണ കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് വിശ്വകര്‍മ്മന്‍ സ്താനപ്പേര് നല്‍കി ആദരിച്ചു. ഇന്നലെ ക്ഷേത്രനടയില്‍ വെച്ച് … Read More