പു ക സ പാതയോര പ്രതിഷേധം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വാക്കുകള്‍ക്ക് വിലക്ക്…. ജനാധിപത്യതിന് അപമാനം…നാവടക്കില്ല-പാതയോര പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പുകസ തളിപ്പറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡന്റ് എസ്.പി. രമേശന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം.സന്തോഷ് സ്വാഗതം പറഞ്ഞു.

ചണ്ഡാലഭിക്ഷുകി 100-ാം വാര്‍ഷികം–ചരിത്രക്ലാസ് നടത്തി.

കാഞ്ഞിരങ്ങാട്: ഇ കെ.നായനാര്‍ സ്മാരക വായനശാല തീയ്യന്നൂരും, മഹിളാ അസോസിയേഷന്‍ പന്നിയൂര്‍ വില്ലേജ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചരിത്ര ക്ലാസ് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വായനാശാല പ്രസിഡന്റ് എം.പി. കൃഷ്ണന്‍ അദ്ധ്യക്ഷത … Read More

ലിഷ വിനീഷിന് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ അനുമോദനം.

തളിപ്പറമ്പ്: ബസ് യാത്രക്കിടെ കുഴഞ്ഞ് വീണയാളെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി. വനിതാ  കണ്ടക്ടര്‍ ലിഷ വിനീഷിന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ … Read More

കെ.പി. .ശോഭനക്ക് യാത്രയയപ്പ് നല്‍കി-

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സഹകരണ കാന്റീനില്‍ (കേരള ഫുഡ് ഹൌസ് സഹകരണ സംഘം)നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.പി.ശോഭനയ്ക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ജീവനക്കാരുടെ ഉപഹാരം യൂണിയന്‍ ഭാരവാഹികളും. ഐന്‍ടിയുസി യൂണിയന്റെ ഉപഹാരം കല്യാശ്ശേരി നിയോജക … Read More

ചിറകുകള്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിച്ചു-സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

പരിയാരം: പരിയാരത്തെ നവമാധ്യമക്കൂട്ടായ്മയായ ‘ചിറകുകള്‍ ‘ സംഘടിപ്പിച്ച കുട്ടികളുടെ സമ്മര്‍ക്യാമ്പ് എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി.ധനേഷ് അധ്യക്ഷത വഹിച്ചു. വി.ഗോപിനാഥന്‍ മാസ്റ്റര്‍, ജീവാനന്ദ് മാസ്റ്റര്‍, ശോഭിത്ത് പരിയാരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലിക … Read More

കക്കാട്-പി.കൗലത്ത്–557

കണ്ണൂര്‍: കക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് നിലനിര്‍ത്തി. മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡില്‍ ഇത്തവണ സിപിഎമ്മിന്റെ ശക്തമായ പ്രവര്‍ത്തനത്തെ അതിജീവിച്ചാണ് ലീഗിലെ പി.കൗലത്ത് 557 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ നേടിയ 466 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നാണ് വിജയം.  

ബദരിയ്യാനഗര്‍ ബൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു.

തളിപ്പറമ്പ്: ബദരിയ്യ നഗര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ ഉദ്ഘാടനംചെയ്തു. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കായക്കൂല്‍ ഹംസഹാജി അധ്യക്ഷതവഹിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് R K രാമകൃഷ്ണന്‍, P O മാധവന്‍ നമ്പ്യാര്‍, … Read More

വെള്ളാലത്ത് ശിവക്ഷേത്രം ധനശേഖരണം ഉദ്ഘാടനം ചെയ്തു.

പരിയാരം: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ എ.സി.രമേശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തഗം പി.വി.സുരേന്ദ്രന്‍, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, ഇ.ടി.കൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍, പി.പി.സുകുബാലകൃഷ്ണന്‍, … Read More

മുഴപ്പിലങ്ങാട് 6-ാം വാര്‍ഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: ആറാം വാര്‍ഡ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.ഇന്ദിര അദ്ധ്യക്ഷത … Read More

കൈതപ്രത്ത് ക്ലബ്ബ് ഉദ്ഘാടനവും കലാസന്ധ്യയും നടന്നു.

കൈതപ്രം: കമ്പിപ്പാലം ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കബ്ബിന്റെ ഉത്ഘാടനവും കലാസന്ധ്യയും വിവിധ കലാപരിപാടികളോടെ നടന്നു. കടന്നപള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ബാബു കൈതപ്രം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ.സുജിത്ത്, … Read More